ദുരിതാശ്വാസനിധി: വ്യാജപ്രചാരണം നടത്തിയ മൂന്നു പേർക്കെതിരേ കേസ്
Sunday, August 4, 2024 1:51 AM IST
കോ​​ട്ട​​യം: വ​​യ​​നാ​​ട് ചൂ​​ര​​ൽ​​മ​​ല​​യി​​ലു​​ണ്ടാ​​യ ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ദു​​രി​​താ​​ശ്വാ​​സനി​​ധി​​യി​​ലേ​​ക്ക് സം​​ഭാ​​വ​​ന ചെ​​യ്യ​​രു​​തെ​​ന്ന് സാ​​മൂ​​ഹ്യമാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വ്യാ​​ജ പ്രച​ാ​ര​​ണം ന​​ട​​ത്തി​​യ​​തി​​ന് മൂ​​ന്നു​​ പേ​​ർ​​ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

മു​​ണ്ട​​ക്ക​​യം സ്വ​​ദേ​​ശി​​ക​​ളാ​​യ സ​​തീ​​ഷ് ബാ​​ബു, ജി​​ഷ, മേ​​ലു​​കാ​​വ് സ്വ​​ദേ​​ശി റി​​ജി​​ൽ ചാ​​ക്കോ എ​​ന്നി​​വ​​രെ​​യാ​​ണ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത് ജാ​​മ്യ​​ത്തി​​ൽ വി​​ട്ട​​യ​​ച്ച​​ത്. ‌


വ​​യ​​നാ​​ട് ചൂ​​ര​​ൽ​​മ​​ല​​യി​​ലെ ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സാ​​മൂ​​ഹ്യ​​മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ഴി തെ​​റ്റാ​​യ വാ​​ർ​​ത്ത​​ക​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും സൈ​​ബ​​ർ പ​​ട്രോ​​ളിം​ഗ് ടീം ​സോ​​ഷ്യ​​ൽ മീ​​ഡി​​യ അ​​ക്കൗ​​ണ്ടു​​ക​​ൾ നി​​രീ​​ക്ഷി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.