യു​വാ​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി നാ​ടൊ​ന്നി​ക്കു​ന്നു
Sunday, August 4, 2024 6:40 AM IST
ഞീ​ഴൂ​ര്‍: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗം മൂ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​ര്‍ ഐ​സി​യു​വി​ല്‍ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി നാ​ടൊ​ന്നി​ക്കു​ന്നു. എ​ഗ്‌​മോ യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് യു​വാ​വി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍ത്തു​ന്ന​ത്. തി​രു​വ​മ്പാ​ടി പ്രാ​ക്കു​ഴി​യി​ല്‍ പി.​കെ. വി​നോ​ദ് (45) ആ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. നി​ര്‍ധ​ന കു​ടും​ബാം​ഗ​മാ​യ വി​നോ​ദി​ന് ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. കൂ​ലി​പ്പ​ണി ചെ​യ്താ​ണ് വി​നോ​ദ് കു​ടും​ബം പു​ല​ര്‍ത്തി​യി​രു​ന്ന​ത്. പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ഇ​തി​നോ​ട​കം വി​നോ​ദി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​യി ക​ഴി​ഞ്ഞു.

ഇ​നി​യും മ​രു​ന്നു​ക​ള്‍ വേ​ണ്ട​വി​ധം പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തു​വ​രെ ചി​കി​ത്സ ന​ട​ത്തി​യ​ത്. തു​ട​ര്‍ചി​കി​ത്സ​യ്ക്കു ഇ​നി​യും സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം കൂ​ടു​ത​ൽ വേ​ണ്ടി വ​രും.


വി​നോ​ദി​ന്‍റെ ചി​കി​ത്സ​യ്ക്കു ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ മൂ​ന്നു വ​രെ ജീ​വ​ന്‍ ര​ക്ഷാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ളി​ലെ​ത്തി സ​ഹാ​യം തേ​ടും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല ദി​ലീ​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ദേ​വ​ദാ​സ്,

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ജോ​ണ്‍സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ന​ളി​നി രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് പ​ന​യ്ക്ക​ല്‍ ചെ​യ​ര്‍മാ​നാ​യും സാ​ജു മാ​ഞ്ഞാ​ലി ക​ണ്‍വീ​ന​റാ​യും നാ​ട്ടു​കാ​ര്‍ ജീ​വ​ന്‍ ര​ക്ഷാ​സ​മി​തി​ക്കു രൂ​പം ന​ല്‍കി​യി​രു​ന്നു.