വയനാടിനെ നെഞ്ചോടു ചേർത്ത് കോട്ടയം
Saturday, August 10, 2024 7:06 AM IST
കോ​​ട്ട​​യം: വ​​യ​​നാ​​ട് ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്കു സ​​ഹാ​​യ​​മേ​​കു​​ന്ന​​തി​​നാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ലേ​​ക്കു​​ള്ള സ​​ഹാ​​യം തു​​ട​​രു​​ന്നു. ജി​​ല്ലാ ക​​ള​​ക്ട​​ർ ജോ​​ൺ വി. ​​സാ​​മു​​വ​​ൽ വ്യ​​ക്തി​​ക​​ളി​​ൽ​​നി​​ന്നും സം​​ഘ​​ട​​ന​​ക​​ളി​​ൽ​​നി​​ന്നു​​മു​​ള്ള ചെ​​ക്കു​​ക​​ളും തു​​ക​​യും ഏ​​റ്റു​​വാ​​ങ്ങി.

പു​​തു​​പ്പ​​ള്ളി പ​​യ്യ​​പ്പാ​​ടി പ​​ട്ട​​മ്മ​​പ​​റ​​മ്പി​​ൽ മെ​​ർ​​ലി​​ൻ തോ​​മ​​സ് 5,000 രൂ​​പ കൈ​​മാ​​റി. കു​​മ​​ര​​കം സ​​ർ​​ക്കാ​​ർ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും സ​​മാ​​ഹ​​രി​​ച്ച 61,770 രൂ​​പ കു​​മ​​ര​​കം വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ അ​​ജി​​മോ​​ൻ ജോ​​സ​​ഫ് ഡി​​ഡി യാ​​യി ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്ക് കൈ​​മാ​​റി.


ഉ​​ഴ​​വൂ​​ർ ത​​ണ​​ൽ സ്വാ​​ശ്ര​​യ സം​​ഘം 12,501 രൂ​​പ​​യും കാ​​രാ​​പ്പു​​ഴ ഭാ​​ര​​തി​​ന​​ഗ​​ർ റ​​സി​​ഡ​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ 10,000 രൂ​​പ​​യും ന​​ൽ​​കി. മാ​​ങ്ങാ​​നം സി​​എം​​എ​​സ് എ​​ൽ​​പി സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ ഏ​​ദ​​ൻ ജോ​​ൺ തോ​​മ​​സ്, പ​​വി​​ത്ര പ്ര​​ഭു, ഇ​​വാ​​നി​​യ അ​​ന്ന ലി​​ജോ എ​​ന്നി​​വ​​ർ ത​​ങ്ങ​​ളു​​ടെ കു​​ടു​​ക്ക​​യി​​ലെ തു​​ക​​യാ​​യ 1,711 രൂ​​പ സ്‌​​കൂ​​ൾ ഹെ​​ഡ്മി​​സ്ട്ര​​സ് ജെ​​സി ബെ​​ന്നി​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കും ഒ​​പ്പം എ​​ത്തി ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്ക് കൈ​​മാ​​റി.