കൊ​ല​പാ​ത​ക​ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, August 11, 2024 2:06 AM IST
പ​ള്ളി​ക്ക​ത്തോ​ട്: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ​ളി കൊ​ല്ലം​പ​ട്ട​ട പു​ത്ത​ൻ​പു​ര​യി​ൽ അ​നീ​ഷ് വി​ശ്വ​നെ (40)യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ജ​യി​ലി​ൽ റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞു​വ​ര​വേ അ​വി​ടെ​വ​ച്ച് സൗ​ഹൃ​ദ​ത്തി​ലാ​യ വെ​ള്ളാ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഏ​ഴി​നു രാ​ത്രി 9.30ഓ​ടെ ഫോ​ണി​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും തു​ട​ർ​ന്ന് വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് സു​ഹൃ​ത്തി​ന്‍റെ ത​ല​യി​ൽ വെ​ട്ടു​ക​യു​മാ​യി​രു​ന്നു.


ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ക​ഴു​ത്തി​നും ത​ല​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ഇ​രു​വ​രും ത​മ്മി​ൽ വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ൾ​ക്ക് പ​ള്ളി​ക്ക​ത്തോ​ട് സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സ് നി​ല​വി​ലുണ്ട്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.