വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ദീപാഞ്ജലി
Monday, August 12, 2024 7:21 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: വ​​യ​​നാ​​ട് ദു​​ര​​ന്ത​​ത്തി​​ൽ ജീ​​വ​​ൻ പൊ​​ലി​​ഞ്ഞ​​വ​​ർ​​ക്ക് ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ൾ അ​​ർ​​പ്പി​​ച്ച് കോ​​ൺ​​ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് റെസി​​ഡ​​ന്‍റ്സ് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ ഏ​​റ്റു​​മാ​​നൂ​​ർ കു​​രി​​ശു​​പ​​ള്ളി ക​​വ​​ല​​യി​​ൽ ദീ​​പം തെ​​ളി​​ച്ചു. ഉ​​റ്റ​​വ​​രും ഉ​​ട​​യ​​വ​​രും ന​​ഷ്ട​​പ്പെ​​ട്ട​​വ​​ർ​​ക്ക് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു​​ ജി​​ല്ല​​യി​​ലെ മ​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.


പ്ര​​സി​​ഡ​​ന്‍റ് ഒ.​​ആ​​ർ. ശ്രീ​​കു​​മാ​​ർ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി. ​​ച​​ന്ദ്ര​​കു​​മാ​​ർ, ട്ര​​ഷ​​റ​​ർ പി.​​ജെ. മൈ​​ക്കി​​ൾ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​മാ​​രാ​​യ ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ൻ നാ​​യ​​ർ, സ​​ന്തോ​​ഷ് വി​​ക്ര​​മ​​ൻ, ബി​​ജോ കൃ​​ഷ്ണ​​ൻ, അ​​നി​​ൽ​​കു​​മാ​​ർ, വ​​നി​​താ വി​​ഭാ​​ഗം സെ​​ക്ര​​ട്ട​​റി സൂ​​സ​​ൻ തോ​​മ​​സ്, ത്രേ​​സ്യാ​​മ്മ ജോ​​ൺ, സു​​ശീ​​ല ക​​രു​​ണാ​​ക​​ര​​ൻ, അ​​മ്പി​​ളി എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.