ഓ​മ​ല്ലൂ​ര്‍ ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് കാ​യ​ക​ല്‍പം അ​വ​ര്‍ഡ്
Tuesday, August 13, 2024 7:03 AM IST
ക​ടു​ത്തു​രു​ത്തി: കേ​ര​ള സ​ര്‍ക്കാ​രി​ന്‍റെ 2023 - 24 വ​ര്‍ഷ​ത്തെ കാ​യ​ക​ല്‍പം അ​വാ​ര്‍ഡി​ല്‍ ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി ഓ​മ​ല്ലൂ​ര്‍ ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്രം. സ്ഥാ​പ​ന​ത​ല ശു​ചി​ത്വം, അ​ണു​ബാ​ധ ത​ട​യ​ല്‍, മാ​ലി​ന്യ പ​രി​പാ​ല​നം, സാ​മൂ​ഹി​ക ശു​ചി​ത്വം, പൊ​തു​ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലെ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണം, പൊ​തു​ശു​ചീ​ക​ര​ണ​ത്തി​ലെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ള്‍, ജ​ന​കീ​യ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ മി​ക​ച്ച ഇ​ട​പെ​ട​ലി​നാ​ണ് അ​വാ​ര്‍ഡ്.

മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് ന​ല്‍കി​യ ഒ​മ്പ​ത് ല​ക്ഷം രൂ​പ​യും എ​ന്‍എ​ച്ച്എം ന​ല്‍കി​യ ഏ​ഴ് ല​ക്ഷം രൂ​പ​യും ഉ​ള്‍പ്പെ​ടെ ല​ഭി​ച്ച സ​ഹാ​യ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് ഓ​മ​ല്ലൂ​ര്‍ ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്രം മി​ക​ച്ച നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹൈ​മാ​സ്റ്റ് ലൈ​റ്റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ല്‍കി​യ ഓ​പ്പ​ണ്‍ ജിം ​എ​ന്നി​വ ഓ​മ​ല്ലൂ​ര്‍ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ദേ​ശീ​യ ഗു​ണ​നി​ല​വാ​ര നി​ര്‍ണ​യ​ത്തി​നു​ള്ള പ​രി​ശോ​ധ​ന​യി​ലും ഓ​മ​ല്ലൂ​ര്‍ ജി​ല്ലാ​ത​ലം പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ കൊ​ണ്ടു​കാ​ലാ, ആ​രോ​ഗ്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി​യ​ധ്യ​ക്ഷ ജെ​യ്‌​നി തോ​മ​സ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജെ​സി​യ ജോ​ര്‍ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ സ​മി​തി​യാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്.

സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി​യ​ധ്യ​ക്ഷ​രാ​യ ചാ​ക്കോ മ​ത്താ​യി, ലി​സി തോ​മ​സ്, ടോ​മി കാ​റു​കു​ളും എ​ന്നി​വ​രും സ​മി​തി​യി​ലു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ ബി​ജു തോ​മ​സ്, ഷീ​ല​കു​മാ​രി, എം.​അം​ബി​ക, കെ.​എ​സ്. ബി​ന്ദു, ധ​ന്യ, ആ​ശ പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.