കാഞ്ഞിരപ്പള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം കം ​മോ​ര്‍​ച്ച​റി കോം​പ്ല​ക്‌​സ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Tuesday, August 13, 2024 9:24 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ​രു കോ​ടി രൂ​പ ചെ​ല​വി​ട്ടു നി​ര്‍​മി​ക്കു​ന്ന പോ​സ്റ്റ്‌​മോ​ര്‍​ട്ടം കം ​മോ​ര്‍​ച്ച​റി കോം​പ്ല​ക്‌​സി​ന്‍റെ നി​ർ​മാ​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്നു ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​റി​യി​ച്ചു. ഈ ​പ​ദ്ധ​തി ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ല്‍​കു​ക​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍​നി​ന്ന് തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ് നി​ര്‍​മാ​ണ​ച്ചു​മ​ത​ല.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ല​ട​ക്ക​മു​ള്ള ജ​ന​ങ്ങ​ള്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നും മോ​ര്‍​ച്ച​റി സേ​വ​ന​ങ്ങ​ള്‍​ക്കും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് ഇ​തോ​ടെ ഒ​ഴി​വാ​ക്കാ​നാ​കും. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ആ​ശു​പ​ത്രി​ക്ക് കൈ​മാ​റാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ചീ​ഫ് വി​പ്പ് അ​റി​യിച്ചു.

പോ​സ്റ്റ്മോ​ർ​ട്ടം​മു​റി​ക്ക്
നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്കം

നി​ല​വി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ടം മു​റി​യി​ൽ ആ​വ​ശ്യ​ത്തി​നു സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ളി​ല്ല. നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ടം മു​റി​ക്കും അ​ത്ര​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. ഒ​രു സ​മ​യം ഒ​രു മൃ​ത​ദേ​ഹം മാ​ത്ര​മേ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​ൻ ക​ഴി​യൂ. ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് മേ​ൽ​ക്കൂ​ര​യാ​യ​തി​നാ​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം പ്ര​വേ​ശി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത ഇ​ടു​ങ്ങി​യ മു​റി​യി​ൽ വ​ശ​ങ്ങ​ളി​ലെ ജ​നാ​ല​ക​ളി​ൽ​കൂ​ടി വേ​ണം വെ​ളി​ച്ചം ല​ഭി​ക്കാ​ൻ. ആ​വ​ശ്യ​ത്തി​ന് സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കാ​തെ വ​രു​ന്പോ​ൾ പി​ന്നി​ലെ വാ​തി​ൽ തു​റ​ന്നി​ട്ടാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന​ത്. റോ​ഡി​ൽ​നി​ന്നും ഉ​യ​ർ​ന്ന സ്ഥ​ല​ത്തു സ്ഥി​തി​ചെ​യ്യു​ന്ന പോ​സ്റ്റ്മോ​ർ​ട്ടം മു​റി​യി​ലേ​ക്കു മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ടു​ത്തു​ക​യ​റ്റു​ക ആ​യാ​സ​ക​ര​മാ​ണ്. മു​റി​ക്കു​ള്ളി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ടേ​ബി​ളി​ന് ചു​റ്റു​മു​ള്ള സ്ഥ​ലം പ​രി​മി​ത​മാ​ണ്.


ഫ്രീ​സ​ർ ത​ക​രാ​റി​ൽ മോ​ർ​ച്ച​റി

നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ട​യ്ക്ക് ഫ്രീ​സ​ർ ത​കാ​റി​ലാ​കു​ന്ന സം​ഭ​വ​മു​ണ്ട്. ഈ ​സ​മ​യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ മോ​ർ​ച്ച​റി​ക​ളി​ലാ​ണു മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​ന്ന​ത്. മോ​ർ​ച്ച​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്പോ​ൾ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ​ശേ​ഷം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യ​ത്തേ​ക്കും മ​റ്റും കൊ​ണ്ടു​പോ​കു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി​രു​ന്നു.