മ​ണി​മ​ല​യി​ല്‍ ഫു​ട്‌​ബോ​ള്‍ ട​ര്‍​ഫ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Monday, September 9, 2024 11:46 PM IST
മ​ണി​മ​ല: മ​ണി​മ​ല​യി​ല്‍ ഒ​രു​കോ​ടി രൂ​പ​യു​ടെ ഫു​ട്‌​ബോ​ള്‍ ട​ര്‍​ഫി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം സ്‌​പോ​ര്‍​ട്‌​സ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍ ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് അ​റി​യി​ച്ചു.

‌സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു ക​ളി​ക്ക​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് നി​ര്‍​മാ​ണം. 50 ല​ക്ഷം രൂ​പ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ഹി​ത​വും 50 ല​ക്ഷം രൂ​പ എം​എ​ല്‍​എ ഫ​ണ്ടും ചേ​ര്‍​ത്താ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യിരി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ്‌​പോ​ര്‍​ട്‌​സ് പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ന്‍​സി​യാ​യ സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ് നി​ര്‍​മാ​ണ​ച്ചു​മ​ത​ല. സെ​വ​ന്‍​സ് മാ​തൃ​ക​യി​ലു​ള്ള സി​ന്ത​റ്റി​ക് ട​ര്‍​ഫ്, ചു​റ്റു​മ​തി​ലു​ക​ള്‍, ഫ്ള​ഡ്‌‌​ലി​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി.

മ​ണി​മ​ല ടൗ​ണി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, വി​വി​ധ ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.


കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്‌​പോ​ര്‍​ട്‌​സ് പ​ദ്ധ​തി​ക​ളി​ല്‍ ആ​ദ്യ​ത്തേ​താ​ണ് ഈ ​പ​ദ്ധ​തി. ഇ​തു കൂ​ടാ​തെ കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​നെ സ്‌​പോ​ര്‍​ട്സ് സ്‌​കൂ​ളാ​ക്കി മാ​റ്റു​ന്ന 40 കോ​ടി രൂ​പ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി, വാ​ഴൂ​ര്‍ പു​ളി​ക്ക​ല്‍​ക​വ​ല​യി​ല്‍ വോ​ളി​ബോ​ള്‍, ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ എ​ന്നി​വ​യ്ക്കാ​യു​ള്ള മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം എ​ന്നി​വ​യു​ടെ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. ഇ​തി​ന്‍റെ നി​ര്‍​മാ​ണ​വും ഉ​ട​ൻ ആ​രം​ഭി​ക്കും.

ഇ​തി​നുപു​റ​മേ പ​ള്ളി​ക്ക​ത്തോ​ട്ടി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ സ്റ്റേ​ഡി​യം പ​ദ്ധ​തി​യും ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. ഈ ​പ​ദ്ധ​തി​ക​ളെ​ല്ലാം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന ഘ​ട്ട​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ഒ​രു സ്‌​പോ​ര്‍​ട്‌​സ് ഹ​ബ്ബാ​യി മാ​റു​മെ​ന്നു ചീ​ഫ് വി​പ്പ് അ​റി​യിച്ചു.