കു​ങ്ഫു യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത ു
Tuesday, September 10, 2024 7:18 AM IST
വെ​ള്ളൂ​ർ: കു​ങ്ഫു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, ക​രി​പ്പാ​ടം ആ​ർ​ബി​കെ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​ങ്ഫു പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. സാ​മ്പ​ത്തി​ക​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​യോ​ധ​ന​ക​ല അ​ഭ്യ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്ക​മാ​യ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് ഫീ​സി​ള​വോ​ടെ​യു​മാ​ണ് കു​ങ്ഫു അ​ഭ്യ​സ​നം. വെ​ള്ളൂ​ർ ആ​ർ​ബി​കെ ഫൗ​ണ്ടേ​ഷ​ൻ ഹാ​ളി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​സി. തോ​മ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.


മു​ഖ്യ​പ​രി​ശീ​ല​ക​ൻ ബി​ജു രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ബി​കെ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ​ബി കെ ​ഫൗ​ണ്ടേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​റും ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ഡൊ​മി​നി​ക് ചെ​റി​യാ​ൻ, പ​രി​ശീ​ല​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​മ്പ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

2023 ബാ​ച്ചി​ൽ ബ്ലാ​ക്ക്ബെ​ൽ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ ബി​യ​ങ്ക ബി​ബി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് പ​രി​ശീ​ല​നം. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 9847128126 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.