അ​​​ശ​​​ര​​​ണ​​​ര്‍ക്ക് അ​​​ന്ന​​​ദാ​​​നം; സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സി​​​ന്‍റെ ന​​​ല്ല​​​ മാ​​​തൃ​​​ക
Tuesday, September 10, 2024 7:23 AM IST
കു​​​റു​​​മ്പ​​​നാ​​​ടം: പാ​​​ഠ്യ​​​പാ​​​ഠ്യേ​​​ത​​​ര പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക​​​പ്പു​​​റം കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ​​​യും ക​​​രു​​​ത​​​ലി​​​ന്‍റെ​​​യും ന​​​ല്ല പാ​​​ഠ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ന്ന് കു​​​റു​​​മ്പ​​​നാ​​​ടം സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് സ്‌​​​കൂ​​​ള്‍ മാ​​​തൃ​​​ക​​​യാ​​​കു​​​ന്നു.

സ്‌​​​കൂ​​​ള്‍ നാ​​​ഷ​​​ണ​​​ല്‍ സ​​​ര്‍വീ​​​സ് സ്‌​​​കീ​​​മി​​​ന്‍റെ​​​യും കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് സ്റ്റു​​​ഡ​​​ന്‍സ് ലീ​​​ഗി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് ഈ ​​​വ​​​ര്‍ഷ​​​ത്തെ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നാ​​​യ കെ​​​യ​​​ര്‍ പാ​​​ക്കേ​​​ജി​​​ന് തു​​​ട​​​ക്കം​​​കു​​​റി​​​ച്ച​​​ത്.

മ​​​ല്ല​​​പ്പ​​​ള്ളി ശാ​​​ലോം കാ​​​രു​​​ണ്യ​​​ഭ​​​വ​​​ന്‍ ജീ​​​വ​​​കാ​​​രു​​​ണ്യ ട്ര​​​സ്റ്റി​​​ലെ 250 ഓ​​​ളം അ​​​ന്തേ​​​വാ​​​സി​​​ക​​​ളാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി തീ​​​ര്‍ന്ന​​​ത്.

മാ​​​സ​​​ത്തി​​​ലെ നാ​​​ലാം വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന അ​​​ന്ന​​​ദാ​​​ന പ​​​ദ്ധ​​​തി​​​യി​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ര​​​ക്ഷ​​​ക​​​ര്‍ത്താ​​​ക്ക​​​ളു​​​ടെ​​​യും പൂ​​​ര്‍ണ​​​പി​​​ന്തു​​​ണ​​​യാ​​​ണ് സ്‌​​​കൂ​​​ള്‍ സ്റ്റാ​​​ഫ് അം​​​ഗ​​​ങ്ങ​​​ള്‍ക്ക് ശ​​​ക്തി പ​​​ക​​​ര്‍ന്ന​​​ത്. 250 ഓ​​​ളം ഭ​​​ക്ഷ​​​ണ പാ​​​ക്ക​​​റ്റു​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​മു​​​ള്ളി​​​ട​​​ത്ത് ഇ​​​ര​​​ട്ടി​​​യോ​​​ളം ഭ​​​ക്ഷ​​​ണ പാ​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് പി​​​ടി​​​എ​​​യു​​​ടെ നി​​​ര്‍ലോ​​​ഭ​​​മാ​​​യ സ​​​ഹ​​​ക​​​ര​​​ണ​​​ത്താ​​​ല്‍ ല​​​ഭി​​​ച്ച​​​ത്.


സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും ക​​​രു​​​ത​​​ലി​​​ന്‍റെ​​​യും മ​​​റ്റൊ​​​രി​​​ട​​​മാ​​​യ വോ​​​ള്‍ ഓ​​​ഫ് ലൗ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​തു​​​മു​​​ത​​​ല്‍ നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ അ​​​ര്‍ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​ര്‍ക്ക് ഈ ​​​സ്‌​​​നേ​​​ഹ​​​മ​​​തി​​​ലി​​​ലൂ​​​ടെ ല​​​ഭി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.

പ​​​രി​​​പാ​​​ടി​​​ക​​​ള്‍ക്കു പ്രി​​​ന്‍സി​​​പ്പ​​​ല്‍ ജ​​​യിം​​​സ് കെ. ​​​മാ​​​ളി​​​യേ​​​ക്ക​​​ല്‍, കെ​​​സി​​​എ​​​സ്എ​​​ല്‍ ആ​​​നി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ ഉ​​​ഷ മ​​​രി​​​യ എ​​​ഫ്‌​​​സി​​​സി, എ​​​ന്‍എ​​​സ്എ​​​സ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ര്‍ എം.​​​എ​​​സ്. അ​​​ജേ​​​ഷ്, പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യ്‌​​​സ​​​ണ്‍ ചെ​​​റി​​​യാ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.