ന​​വീ​​ക​​രി​​ച്ച അ​​ഴ​​കാ​​ത്തു​​പ​​ടി കൈ​​ത്ത​​റി നെ​​യ്ത്തു​​ശാ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
Friday, September 13, 2024 6:47 AM IST
മാ​​ട​​പ്പ​​ള്ളി: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് 10 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ല്‍ ന​​വീ​​ക​​രി​​ച്ച അ​​ഴ​​കാ​​ത്തു​​പ​​ടി കൈ​​ത്ത​​റി നെ​​യ്ത്തു​​ശാ​​ല​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു നി​​ര്‍വ​​ഹി​​ച്ചു. അ​​ഞ്ചു പ​​തി​​റ്റാ​​ണ്ടാ​​യി പ്ര​​വ​​ര്‍ത്തി​​ച്ചി​​രു​​ന്ന നെ​​യ്ത്തു​​ശാ​​ല​​യു​​ടെ മേ​​ല്‍ക്കൂ​​ര ത​​ക​​ര്‍ന്ന് അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ലാ​​തെ ശോ​​ച്യാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു. എ​​ട്ടു സ്ത്രീ​​ക​​ളാ​​ണ് ഇ​​വി​​ടെ ജോ​​ലി ചെ​​യ്യു​​ന്ന​​ത്. മേ​​ല്‍ക്കൂ​​ര ത​​ക​​ര്‍ന്ന​​തി​​നാ​​ല്‍ കൈ​​ത്ത​​റി​​ക​​ള്‍ക്കും യ​​ന്ത്ര​​ങ്ങ​​ള്‍ക്കും കേ​​ടു​​പാ​​ട് സം​​ഭ​​വി​​ച്ചി​​രു​​ന്നു.

ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ 2023-24 വാ​​ര്‍ഷി​​ക​​പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തി 10 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചാ​​ണ് നെ​​യ്ത്തു​​ശാ​​ല ന​​വീ​​ക​​രി​​ച്ച​​ത്. നെ​​യ്ത്തു​​ശാ​​ല​​യു​​ടെ ഭി​​ത്തി​​ക​​ള്‍ ബ​​ല​​പ്പെ​​ടു​​ത്തു​​ക​​യും മേ​​ല്‍ക്കൂ​​ര ന​​വീ​​ക​​രി​​ക്കു​​ക​​യും ശൗ​​ചാ​​ല​​യം നി​​ര്‍മി​​ക്കു​​ക​​യും ചെ​​യ്തു.


കൈ​​ത്ത​​റി യൂ​​ണി​​റ്റ് പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മ​​മാ​​കു​​ന്ന​​തോ​​ടെ കൂ​​ടു​​ത​​ല്‍ സ്ത്രീ​​ക​​ള്‍ക്ക് തൊ​​ഴി​​ല്‍സം​​രം​​ഭം എ​​ന്ന രീ​​തി​​യി​​ല്‍ നെ​​യ്ത്തു പ​​ഠി​​ക്കാ​​ന്‍ സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കും. കൈ​​ത്ത​​റി സം​​ഘം ഹാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം മ​​ഞ്ജു സു​​ജി​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​ണി​​യ​​മ്മ രാ​​ജ​​പ്പ​​ന്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​എ. ബി​​ന്‍സ​​ണ്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.