ഓണത്തിന് 125 സ്നേഹക്കിറ്റുകൾ ഒരുക്കി വനിതാ സമാജം
1453329
Saturday, September 14, 2024 6:50 AM IST
മണർകാട്:കരുതലിന്റെയും സ്നേഹത്തിന്റെയും ഓണക്കിറ്റുകളുമായി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ വിശുദ്ധ മർത്തമറിയം വനിതാ സമാജം മണർകാട് മേഖല. 1500 രൂപ വിലമതിക്കുന്ന 20 തരം പലവ്യഞ്ജനങ്ങൾ അടങ്ങിയ 125 സ്നേഹ കിറ്റുകളാണ് വനിതാ സമാജം പ്രവർത്തകർ ദുരിതമനുഭവിക്കുന്നവർക്കായി കൈമാറിയത്.
വനിതാസമാജം പ്രസിഡന്റ് കുര്യാക്കോസ് കിഴക്കേടത്ത് കോറെപ്പിസ്കോപ്പ, കത്തീഡ്രൽ ട്രസ്റ്റി പി.എ. ഏബ്രഹാം പഴയിടത്തുവയലിനു നൽകി ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
കത്തീഡ്രൽ ട്രസ്റ്റിമാരായ വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ, സമാജം വൈസ് പ്രസിഡന്റ് ഗ്രേസി മാത്യു, സെക്രട്ടറി ലി ല്ലി ജോർജ്, ട്രഷറർ റീന ബേബി, ജോയിന്റ് സെക്രട്ടറി സാലമ്മ ആൻഡ്രൂസ്, മറ്റു വനിതാ സമാജം പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
വനിതാ സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുന്നതിനായി 14നു പള്ളിയുടെ കിഴക്കുവശത്തുള്ള താത്കാലിക സ്റ്റാളിൽ ഭക്ഷ്യമേളയും നടത്തും.