ഉത്രാടപ്പാച്ചിൽ കഴിഞ്ഞു: ഇന്ന് തിരുവോണം
1453360
Saturday, September 14, 2024 11:14 PM IST
പാലാ: പൊന്നിൻ തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചിലിന്റെ ആരവങ്ങളൊഴിഞ്ഞു. ഇന്ന് തിരുവോണം. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തിലാണ് മലയാളികള്‍.
ഉത്രാടനാളില്‍ അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ തിരുവോണത്തിനൊരുങ്ങി. സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കൾ വാങ്ങാനും ഇന്നലെ നല്ല തിരക്കാണ് ടൗണുകളിൽ അനുഭവപ്പെട്ടത്. വസ്ത്ര വ്യാപാര ശാലകളിലും പച്ചക്കറി, പലചരക്ക് കടകളിലുമെല്ലാം തിരക്ക് രാത്രി വരെ നീണ്ടു.
ഇത്തവണ ഓണവിപണിയില്‍ സാധനങ്ങള്‍ക്ക് താരതമ്യേന വില കൂടുതലാണെങ്കിലും വ്യാപാര സ്ഥാപനങ്ങളിൽ തിരക്കിന് കുറവുണ്ടായിരുന്നില്ല.