അ​​യ്മ​​ന​​ത്ത് ക​​രു​​ത​​ലി​​ന്‍റെ ഉ​​പ്പേ​​രി ഓ​​ണം
Sunday, September 15, 2024 6:35 AM IST
അ​​യ്മ​​നം: അ​​യ്മ​​ന​​ത്ത് ക​​രു​​ത​​ലി​​ന്‍റെ ഉ​​പ്പേ​​രി ഓ​​ണം. അ​​യ്മ​​നം ന​​ര​​സിം​​ഹ​​സ്വാ​​മി ക്ഷേ​​ത്ര മ​​ഹോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പ്ര​​വ​​ര്‍​ത്തി​​ച്ചു വ​​രു​​ന്ന അ​​ഭ​​യം ചാ​​രി​​റ്റ​​ബി​​ള്‍ സൊ​​സൈ​​റ്റി ഹെ​​ല്‍​പ്പ് ഡെ​​സ്‌​​കാ​​ണ് സേ​​വ​​ന​​ത്തി​​ലൂ​​ടെ പു​​തു​​മാ​​യ​​ര്‍​ന്ന ഓ​​ണം ഒ​​രു​​ക്കി​​യ​​ത്.

അ​​യ്മ​​നം കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന മ​​ന​​സ് എ​​ന്ന സം​​ഘ​​ട​​ന​​യി​​ല്‍നി​​ന്ന് ഉ​​പ്പേ​​രി വാ​​ങ്ങി​​യാ​​ണ് അ​​ഭ​​യം ചാ​​രി​​റ്റ​​ബി​​ള്‍ സൊ​​സൈ​​റ്റി പ​​രി​​പാ​​ടി ന​​ട​​ത്തു​​ന്ന​​ത്. മ​​ന​​സ് വി​​ല്‍​ക്കു​​ന്ന ഉ​​പ്പേ​​രി​​യു​​ടെ ലാ​​ഭം ഗ്രാ​​മ​​ത്തി​​ലെ നി​​ര്‍​ധ​​ന​​രെ സ​​ഹാ​​യി​​ക്കാ​​നാ​​ണ് ഉ​​പ​​യാ​​ഗി​​ക്കു​​ന്ന​​ത്.


ഇ​​തു മ​​ന​​സി​​ലാ​​ക്കി​​യ അ​​ഭ​​യം വോ​​ള​​ണ്ടി​​യ​​ര്‍​മാ​​ര്‍ മ​​ന​​സ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ത​​യാ​​റാ​​ക്കി​​യ ഉ​​പ്പേ​​രി വാ​​ങ്ങി ഉ​​ത്സ​​വ​​ത്തി​​നെ​​ത്തു​​ന്ന​​വ​​ര്‍​ക്ക് ചെ​​റി​​യ പാ​​യ്ക്ക​​റ്റി​​ല്‍ ഓ​​ണ​​സ​​മ്മാ​​ന​​മാ​​യി ന​​ല്‍​കാ​​ന്‍ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​ഭ​​യം പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ മ​​റ്റൊ​​രു സം​​ഘ​​ട​​ന​​യു​​ടെ സ​​ന്ന​​ദ്ധ​​പ്ര​​വ​​ര്‍​ത്ത​​ങ്ങ​​ള്‍​ക്ക് കൈ​ത്താ​​ങ്ങാ​​യി മാ​​റു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ​​യെ​​ന്ന് അ​​ഭ​​യം ലോ​​ക്ക​​ല്‍ സ​​മി​​തി ചെ​​യ​​ര്‍​മാ​​ന്‍ പ്ര​​മോ​​ദ് ച​​ന്ദ്ര​​ന്‍ പ​​റ​​ഞ്ഞു.