പാലാ: ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന പ്രഫ. എന്‍.എം. ജോസഫിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ജനതാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. പാലാ ടോംസ് ചേംബേഴ്സ് ഹാളില്‍ നടന്ന സമ്മേളനം എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് എന്‍.എം. ജോസഫെന്ന് അദ്ദേഹം പറഞ്ഞു.
ജനതാദള്‍ ജില്ലാ പ്രസിഡന്റ് എം.ടി. കുര്യന് അധ്യക്ഷത വഹിച്ചു. പ്രഫ. ലോപ്പസ് മാത്യു, തോമസ് കല്ലാടന്‍, ബാബു കെ. ജോര്‍ജ്, പി.എം. ജോസഫ്, ബെന്നി മൈലാടൂര്‍, സിബി തോട്ടുപുറം, കെ.എസ്. രമേഷ് ബാബു, ഡോ. തോമസ് സി. കാപ്പന്, രാജീവ് നെല്ലിക്കുന്നേല്‍, ജോര്‍ജ് പുളിങ്കാട്, പീറ്റര്‍ പന്തലാനി, അഡ്വ. വി.എല്‍. സെബാസ്റ്റ്യന്‍, സജീവ് കറുകയില്‍, എസ്. വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു. അരുണാപുരം സെന്റ് തോമസ് പള്ളി സെമിത്തേരിയിലെ എന്‍.എം. ജോസഫിന്റെ കബറിടത്തിങ്കല്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.