ക​​വ​​ണാ​​റ്റി​​ൻ​​ക​​ര ടൂ​​റി​​സം ജ​​ല​​മേ​​ള: പി.​​ജി. ക​​ർ​​ണ​​ന് ശ്രീ​​നാ​​രാ​​യ​​ണ ട്രാോ​​ഫി
Tuesday, September 17, 2024 5:47 AM IST
ക​​വ​​ണാ​​റ്റി​​ൻ​​ക​​ര: ക​​വ​​ണാ​​റ്റി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ടൂ​​റി​​സം ജ​​ല​​മേ​​ള​​യി​​ൽ ക​​വ​​ണാ​​ർ സി​​റ്റി ബാേ​​ട്ട് ക്ല​​ബി​​ന്‍റെ പി.​​ജി. ക​​ർ​​ണ​​ൻ ശ്രീ​​നാ​​രാ​​യ​​ണ ട്രോ​​ഫി നേ​​ടി. ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ പ​​ട​​ക്കു​​തി​​ര​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് വി​​ജ​​യി​​യാ​​യ​​ത്.

ഒ​​ന്നാം​​ത​​രം ഇ​​രു​​ട്ടു​​കു​​ത്തി വി​​ഭാ​​ഗ​​ത്തി​​ലെ ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ ഐ​​ബി​​ആ​​ർ​​എ കാെ​​ച്ചി​​യി​​ലെ തു​​ഴ​​ച്ചി​​ൽ​​താ​​ര​​ങ്ങ​​ൾ അ​​ണി​​നി​​ര​​ന്ന മൂ​​ഴി കു​​മ്മ​​നം ബോ​​ട്ട് ക്ല​​ബ്ബിന്‍റെ വേ​​ല​​ങ്ങാ​​ട​​നെ പി​​ന്നി​​ലാ​​ക്കി വി​​ജ​​യി​​ച്ചു. ര​​ണ്ടാം ത​​രം ഇ​​രു​​ട്ടു​​കു​​ത്തി വി​​ഭാ​​ഗ​​ത്തി​​ൽ ഹ​​നു​​മാ​​നാ​​ണ് ഒ​​ന്നാ​​മ​​നാ​​യ​​ത്. ചു​​രു​​ള​​ൻ ര​​ണ്ടാം​​ത​​ര​​ത്തി​​ൽ ഡാ​​യി ന​​മ്പ​​ർ ര​​ണ്ടി​​നെ പി​​ന്നി​​ലാ​​ക്കി പ​​ട​​യാ​​ളി ഒ​​ന്നാ​​മ​​നാ​​യി.


വെ​​പ്പ് എ ​​വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ള​​ശ ഡി​​സി​​ബി​​സി ബാോ​​ട്ട് ക്ല​​ബ്ബിന്‍റെ ന​​വ​​ജ്യാേ​​തി എ​​തി​​രി​​ല്ലാ​​തെ ട്രോ​​ഫി നേ​​ടി. വെ​​പ്പ് ബി ​​ഇ​​ന​​ത്തി​​ൽ കി​​ളി​​രൂ​​ർ ഐ​​ബി​​സി​​യു​​ടെ ഏ​​ബ്ര​​ഹാം മൂ​​ന്നു തെെ​​ക്ക​​നാ​​ണ് ഒ​​ന്നാ​​മ​​നാ​​യ​​ത്.

മ​​ത്സ​​ര വ​​ള്ളം​​ക​​ളി മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ക്ഷ​​ണം ന​​ട​​ത്തി. ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് പി.​​ബി. അ​​ശാേ​​ക​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​ജ​​യി​​ക​​ൾ​​ക്ക് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ഷാ​​ഹു​​ൽ ഹ​​മീ​​ദ് സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു.