നി​​യോ​​ജ​​കമ​​ണ്ഡ​​ല​​ത്തി​​ലെ മു​​ഴു​​വ​​ന്‍ റെ​​യി​​ല്‍വേ ക്രോ​​സു​​ക​​ളും ന​​വീ​​ക​​രി​​ക്കും: കൊ​​ടി​​ക്കു​​ന്നി​​ല്‍
Thursday, September 19, 2024 7:17 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഹ​​ന ഗ​​താ​​ഗ​​തം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ മു​​ഴു​​വ​​ന്‍ റെ​​യി​​ല്‍വേ ലെ​​വ​​ല്‍ ക്രോ​​സു​​ക​​ളും അ​​ടി​​യ​​ന്ത​​ര​​മാ​​യി അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി ന​​വീ​​ക​​രി​​ക്കു​​മെ​​ന്ന് കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി അ​​റി​​യി​​ച്ചു.

വ​​ട​​ക്കേ​​ക്ക​​ര, ഇ​​രു​​പ്പ, നാ​​ലു​​കോ​​ടി ലെ​​വ​​ല്‍ ക്രോ​​സു​​ക​​ള്‍ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ത്ത​​ന്നെ ന​​വീ​​ക​​രി​​ക്കാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. റെ​​യി​​ല്‍വേ ക്രോ​​സി​​ന്‍റെ ഭാ​​ഗ​​ത്തു​​ള്ള റോ​​ഡി​​ന്‍റെ ചു​​മ​​ത​​ലയും റെ​​യി​​ല്‍വേ​​യ്ക്കാ​​ണ്. ദി​​ന​​വും നൂ​​റു​​ക​​ണ​​ക്കി​​ന് വാ​​ഹ​​ന​​ങ്ങ​​ള്‍ ഈ ​​ലെ​​വ​​ല്‍ ക്രോ​​സു​​ക​​ള്‍ ക​​ട​​ന്നു​​പോ​​കു​​ന്നു​​ണ്ട്.


റെ​​യി​​ല്‍വേ​​യു​​ടെ ഭാ​​ഗ​​ത്തു​​ള്ള റോ​​ഡി​​ന്‍റെ ന​​വീ​​ക​​ര​​ണം കൂ​​ടി പൂ​​ര്‍ത്തീ​​ക​​രി​​ക്കു​​മ്പോ​​ള്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ക്കു ലെ​​വ​​ല്‍ ക്രോ​​സ് വേ​​ഗ​​ത്തി​​ല്‍ ക​​ട​​ന്നു​​പോ​​കാ​​ന്‍ ക​​ഴി​​യും.

ക്രോ​​സു​​ക​​ളി​​ലെ വാ​​ഹ​​ന​​ഗ​​താ​​ഗ​​തം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി ആ​​വ​​ശ്യ​​മാ​​യ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ട​​ത്തു​​ന്ന​​തി​​ന് റെ​​യി​​ല്‍വേ​​യു​​ടെ എ​​ന്‍ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​വു​​മാ​​യി എംപി ന​​ട​​ത്തി​​യ ച​​ര്‍ച്ച​​യി​​ലാ​​ണ് ന​​ട​​പ​​ടി​​ക​​ള്‍ക്കു തീ​​രു​​മാ​​ന​​മാ​​യ​​ത്.