അ​രി ക​യ​റ്റി​വ​ന്ന ലോ​റി ടോ​റ​സി​നു പിന്നിലിടിച്ച് ത​ക​ര്‍​ന്നു
Friday, September 20, 2024 7:23 AM IST
ച​​ങ്ങ​​നാ​​ശേ​​രി: തെ​​ങ്കാ​​ശി​​യി​​ല്‍നി​​ന്ന് അ​​രി​​യു​​മാ​​യി കോ​​ട്ട​​യ​​ത്തേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന നാ​​ഷ​​ണ​​ല്‍ പെ​​ര്‍​മി​​റ്റ് ലോ​​റി നി​​ര്‍​ത്തി​​യി​​ട്ടി​​രു​​ന്ന ടോ​​റ​​സി​​നു പി​​ന്നി​​ലി​​ടി​​ച്ചു.

ലോ​​റി ഡ്രൈ​​വ​​ര്‍ സെ​​ല്‍​വ​​കു​​മാ​​ര്‍ പ​​രി​​ക്കു​​ക​​ളി​​ല്ലാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ പു​ല​ർ​ച്ചെ മൂ​​ന്നി​​നും നാ​​ലി​​നു​​മി​​ട​​യി​​ല്‍ പെ​​രു​​ന്ന റെ​​ഡ്‌​​സ്‌​​ക​​വ​​യ​​ര്‍ ജം​​ഗ്ഷ​​നി​​ലാ​​ണ് സം​​ഭ​​വം.


എ​​തി​​രേ ബ​​സും ലോ​​റി​​യും വ​​ന്ന​​പ്പോ​​ള്‍ അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ടാ​​തി​​രി​​ക്കാ​​ന്‍ വ​​ശ​​ത്തേ​​ക്ക് വെ​​ട്ടി​​ച്ച​​പ്പോ​​ള്‍ നി​​ര്‍​ത്തി​​യി​​ട്ടി​​രു​​ന്ന ടോ​​റ​​സി​​ല്‍ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യ​​ത്തു​​ള്ള സ്വ​​കാ​​ര്യ​​മി​​ല്ലി​​ലേ​​ക്ക് അ​​രി​​യു​​മാ​​യി പോ​​യ ലോ​​റി​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട​​ത്.