അപകടക്കെണിയായി അ​ന​ധി​കൃ​ത ഫ്ലക്സ് ബോ​ര്‍​ഡു​ക​ള്‍
Friday, September 20, 2024 7:23 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ അ​​ന​​ധി​​കൃ​​ത​​മാ​​യി ഫ്ല​ക്സ് ബോ​​ര്‍​ഡു​​ക​​ള്‍ വ​​ര്‍​ധി​​ച്ച് അ​​പ​​ക​​ട​​ങ്ങ​​ള്‍ പ​​തി​​വാ​​കു​​ന്നു.

ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ഗ​​ര​​ത്തി​​ല്‍ സ്ഥാ​​പി​​ച്ചി​​രു​​ന്ന ഒ​​രു ഫ്ല​ക്സ് ബോ​​ര്‍​ഡ് പ​​റ​​ന്ന് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്ര​​ക്കാ​​ര​​ന്‍റെ ദേ​​ഹ​​ത്ത് വീ​​ണു. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും സി​​ഗ്‌​​ന​​ല്‍ ലൈ​​റ്റു​​ക​​ളും ദി​​ശാ​​ബോ​​ര്‍​ഡു​​ക​​ളും മ​​റ​​ച്ചു​​വ​​ച്ചാ​​ണ് ഇ​​വ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​ടെ ബ​​സ് സ്റ്റാ​​ന്‍​ഡി​​നു മു​​ന്നി​​ല്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന ബോ​​ര്‍​ഡു​​ക​​ള്‍ കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​ര്‍​ക്ക് ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്നു.


ഇ​​തി​​നെ​​തി​രേ ശ​​ക്ത​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് സി​​റ്റി​​സ​​ണ്‍ സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​ യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഡോ. ​​റൂ​​ബി​​ള്‍ രാ​​ജ് ഉദ്ഘാ​​ട​​നം ചെ​​യ്തു.

യോ​​ഗ​​ത്തി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ജോ​​സു​​കു​​ട്ടി നെ​​ടു​​മു​​ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ഡ്വ. വി​​മ​​ല്‍​ച​​ന്ദ്ര​​ന്‍, അ​​ഡ്വ. റോ​​യി തോ​​മ​​സ്, അ​​ഡ്വ. തോ​​മ​​സ് ആ​​ന്‍റ​​ണി, ഡോ. ​​ബി​​ജു മാ​​ത്യു, പി.​​എ​​സ്. റ​​ഹിം, മാ​​ത്യു ജോ​​സ​​ഫ്, പി.​​എ​​സ്. ശ​​ശി​​ധ​​ര​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.