ഹോം ​ഡെ​ലി​വ​റിയുമായി പാ​ലാ സ്പോ​ർ​ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​.
Thursday, March 26, 2020 9:57 PM IST
പാ​ലാ: കൊ​റോ​ണ വ്യാ​പ​ന​ത്തി​നെ​തി​രെ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വൈ​റ​സി​ന്‍റെ സ​മൂ​ഹ​വ്യാ​പ​ന ഭീ​തി ചെ​റു​ക്കാ​ൻ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​വു​മാ​യി പാ​ലാ​യി​ലെ ചെ​റു​പ്പ​ക്കാ​ർ രം​ഗ​ത്ത്. പാ​ലാ സ്പോ​ർ​ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ഉ​ണ്ടാ​വു​ന്ന ജ​ന​ക്കൂ​ട്ടം ത​ട​യാ​നും ക​ട​ക​ൾ​ക്കു മു​ന്നി​ൽ ക്യൂ ​ഉ​ണ്ടാ​വു​ന്ന​ത് ഒ​ഴി​വാ​ക്കു​ക ല​ക്ഷ്യ​മി​ട്ടു​മാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി, സെ​ക്ര​ട്ട​റി കെ. ​എ​സ്. പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.പാ​ലാ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഹോം ​ഡെ​ലി​വ​റി ന​ട​പ്പാ​ക്കു​ക.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11 വ​രെ ല​ഭി​ക്കു​ന്ന ഓ​ർ​ഡ​റു​ക​ൾ അ​തതു ദി​വ​സം സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത അ​നു​സ​രി​ച്ച് വാ​ങ്ങി ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ക്കും. മ​രു​ന്ന്, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മാ​വും ല​ഭ്യ​മാ​ക്കു​ക. ക​ട​ക​ളി​ൽ​നി​ന്നു വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ തു​ക മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യാ​കും.

ഹോം ​ഡെ​ലി​വ​റി​ക്കു സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കാ​തെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹോം ​ഡെ​ലി​വ​റി​ക്കാ​യി ഏ​ഴ് വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള അ​നു​മ​തി​യും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സാ​ധ​ന​ങ്ങ​ൾ ആ​ദ്യം വാ​ങ്ങി മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ബി ജെ. ​ജോ​സ്, സ്പോ​ർ​ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ. ​എ​സ്. ജ​യ​പ്ര​കാ​ശ്, കെ. ​അ​ജി, ഇ.​സി. അ​നി​ൽ, കെ. ​അ​രു​ണ്‍, ടി.​പി.​അ​നീ​ഷ്, കെ.​അ​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ന​ലെ അ​ന്പ​തോ​ളം ഓ​ർ​ഡ​റു​ക​ൾ​ക്കു​ള്ള ഹോം ​ഡെ​ലി​വ​റി ന​ട​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഹോം ​ഡെ​ലി​വ​റി​ക്കാ​യി 9447731320, 9946960011, 9388734092, 9447828437, 9562771162 എ​ന്നീ ന​ന്പ​രു​ക​ളി​ൽ വി​ളി​ക്കു​ക.