വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ലെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Friday, June 24, 2022 10:39 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ൻ​പി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​പ്പി​ച്ച ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​ച്ചു. ചി​ന്ന​ക്ക​നാ​ലി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​ന​കീ​യ സ​മ​ിതി സ​മ​രം ന​ട​ത്തി​യ​ത്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് ജ​ന​കീ​യ​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു​പോ​ലും അ​നു​മ​തി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ സ​മ​രം ആ​രം​ഭി​ച്ച​ത്. തു​ട​ർ​സ​മ​ര പ​രി​പാ​ടി​ക​ളു​ടെ ര​ണ്ടാം ഘ​ട്ട​മാ​യാ​ണ് ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് ര​ണ്ട് ദി​വ​സം ഉ​പ​രോ​ധി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും സം​യു​ക്ത​മാ​യി നെ​ടു​ങ്ക​ണ്ടം മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ൻ​പി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.