വ​ടം​വ​ലി മ​ൽ​സ​രം ആ​വേ​ശ​മാ​യി
Thursday, September 22, 2022 10:13 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ജോ​ണ്‍​സ​ണ്‍ വെ​ള്ളാ​പ്പു​ഴ​യു​ടെ സ്മ​ര​ണാ​ർ​ഥം വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും കോ​ർ​ത്തി​ണ​ക്കി സ്കൂ​ളി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ ആ​രം​ഭി​ച്ച പ്രാ​ഥ​മി​ക ലീ​ഗ് മ​ത്സ​രം എ​ഇ​ഒ ഷീ​ബ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട്ട് ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ജോ​ണ്‍​സ​ണ്‍ വെ​ള്ളാ​പ്പു​ഴ അ​നു​സ്മ​ര​ണം സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. സ്റ്റാ​ൻ​ലി കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് 10,001 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 5001 രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് 3001 രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ടി.​എ​ൽ. ജോ​സ​ഫ്, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ അ​നീ​ഷ് ജോ​ർ​ജ്, ജി​ൻ​സ് കെ. ​ജോ​സ്, ബി​ജു മാ​ത്യു, പ്രി​ൻ​സ് അ​ഗ​സ്റ്റി​ൻ, നി​സാ​ർ ഹ​മീ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യി തോ​മ​സ് , എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി​ന്പി​ൾ വി​നോ​ദ് , വെ​ള്ളാ​പ്പു​ഴ ട്ര​സ്റ്റ് ക​ണ്‍​വീ​ന​ർ ജീ​സ് ജോ​ണ്‍​സ​ണ്‍ വെ​ള്ളാ​പ്പു​ഴ ആ​ർ.​മി​നി​മോ​ൾ, ബി​ന്ദു ഒ​ലി​യ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.