തൊ​ടു​പു​ഴ​യി​ൽ വീ​ണ്ടും മോ​ഷ്ടാ​ക്ക​ളു​ടെ വി​ള​യാ​ട്ടം
Saturday, September 24, 2022 11:19 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ മേ​ഖ​ല​യി​ൽ മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​വും വീ​ണ്ടും പ​തി​വാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തൊ​ടു​പു​ഴ കോ​താ​യി​ക്കു​ന്ന് സ​ർ​ക്കി​ൾ ജം​ഗ്ഷ​നി​ൽ ജോ​ഷ് ട്രാ​വ​ൽ​സ് ഓ​ഫീ​സി​ന് സ​മീ​പം പ​ള്ളി​മു​ക്കി​ൽ ബി​ൽ​ഡിം​ഗ്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദൈ​വ​സ​ഹാ​യം നീ​തി ഫു​ഡ്സ്റ്റാ​ളി​ൽ മോ​ഷ​ണം ന​ട​ന്നു. ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് കു​ത്തി​പ്പൊ​ളി​ച്ച് ത​സ്ക​ര​ൻ മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന 1,500 രൂ​പ​യു​ടെ സി​ഗ​ര​റ്റും പ​ണ​വും മോ​ഷ്ടി​ച്ചു. ക​ട​യു​ടെ പൂ​ട്ട് പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ചു​റ്റി​ക​യും മ​റ്റും സ​മീ​പ​ത്തു​നി​ന്നു ല​ഭി​ച്ചു. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ഴി​ഞ്ഞ ആ​ഴ്ച യാ​ക്കോ​ബാ​യ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ക​ട​ക​ളു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ടു പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും മോ​ഷ്ടാ​വി​ന് അ​ക​ത്ത് ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ബ​സു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ ബാ​ഗു​ക​ളും ആ​ഭ​ര​ണ​ങ്ങ​ളും ക​വ​രു​ന്ന സം​ഘ​ങ്ങ​ളും സ​ജീ​വ​മാ​യി​ട്ടു​ണ്ട്. പോ​ലീ​സ് പ​ട്രോ​ളിം​ഗ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു.