കട്ടപ്പന: ദീപികയുടെ ആഭിമുഖ്യത്തിലുള്ള ഇടുക്കി ജില്ലയുടെ സുവർണ ജൂബിലി ആഘോഷ സമാപനവും എക്സലൻസ് അവാർഡ് സമർപ്പണവും ഒക്ടോബർ രണ്ടിന് കട്ടപ്പനയിൽ. രാവിലെ 10ന് സെന്റ് ജോർജ് പാരീഷ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യും. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കും.
ഇടുക്കി ജില്ലയുടെ വികസനത്തിനു ചുക്കാൻ പിടിച്ചവരിൽ പ്രമുഖരായ കോതമംഗലം രൂപത ബിഷപ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ, പി.ജെ. ജോസഫ് എംഎൽഎ, കാഞ്ഞിരപ്പള്ളി ബിഷപ് എമരിറ്റസ് മാർ മാത്യു അറയ്ക്കൽ, രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ജേതാവ് ഇടുക്കി ജില്ലാ പോലീസ് ചീഫ് വി.യു. കുര്യാക്കോസ്, ഖത്തർ ട്രൈയൂണ്‍ എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ ജീസ് ജോസ് എന്നിവരെ പ്രത്യേക അവാർഡുകൾ നൽകി ആദരിക്കും.
കട്ടപ്പന എമിഗ്രന്റ് അക്കാഡമി മാനേജിംഗ് ഡയറക്ടർ സിനു മുകുന്ദൻ, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറന്പിൽ, സാമൂഹ്യ പ്രവർത്തക റോസക്കുട്ടി ഏബ്രഹാം (ചെറുതോണി) , മരിയൻ കോളജ് കുട്ടിക്കാനം, എം.എ. ജോസ്-ജിൻസി ജോസ് മുണ്ടനാനിയിൽ ദന്പതികൾ, മുരിക്കാശേരി മാർ സ്ലീവ കോളജ്, പടമുഖം സ്നേഹ മന്ദിരം ഡയറക്ടർ വി.സി. രാജു, സെന്റ് മാർട്ടിൻ വെഡിംഗ് പ്ലാനേഴ്സ് പ്രൊപ്രൈറ്റർ ജോമറ്റ് ഫ്രാൻസിസ് എന്നിവർ എക്സലൻസ് അവാർഡുകൾ ഏറ്റുവാങ്ങും.
വിവിധ മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും 25 വർഷം പൂർത്തിയാക്കിയ ദീപിക ഏജന്റുമാരെയും ചടങ്ങിൽ ആദരിക്കും. ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ ചടങ്ങിൽ സ്വാഗതം ആശംസിക്കും. ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റത്തിൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. ദീപിക ജനറൽ മാനേജർ (മാർക്കറ്റിംഗ് ) കെ.സി. തോമസ് 25 വർഷം പൂർത്തിയാക്കിയ ഏജന്റുമാരെ പരിചയപ്പെടുത്തും.
മാർ ജോർജ് പുന്നക്കോട്ടിൽ, മാർ മാത്യു അറയ്ക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങളും പി.ജെ. ജോസഫ് എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി എന്നിവർ മുഖ്യപ്രഭാഷണങ്ങളും നടത്തും.
കട്ടപ്പന നഗരസഭാ ചെയർപേഴ്സണ്‍ ഷൈനി സണ്ണി ചെറിയാൻ, ജില്ലാ പോലീസ് ചീഫ് വി.യു. കുര്യാക്കോസ്, ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ, കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടം, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, രാഷ്ട്രദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. സി.സി. ജോണ്‍, ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ എന്നിവർ പ്രസംഗിക്കും. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തും.
ഡിഎഫ്സി ഇടുക്കി സോൺ കോ - ഓർഡിനേറ്റർ ഫാ. ജിൻസ് കാരയ്ക്കാട്ട് കൃതജ്ഞത അർപ്പിക്കും.