പ​രി​ശീ​ല​ന പ​രി​പാ​ടി
Friday, September 30, 2022 11:08 PM IST
പീ​രു​മേ​ട്: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള പീ​രു​മേ​ട് ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ ല​ഹ​രി​വി​രു​ദ്ധ കേ​ര​ളം കാ​ന്പ​യി​ൻ അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്നു. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ക്ക​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു.
പീ​രു​മേ​ട് ബി​ആ​ർ​സി​യു​ടെ ബി​പി​സി അ​നീ​ഷ് ത​ങ്ക​പ്പ​ൻ, വാ​ർ​ഡ് മെം​ബ​ർ സ്റ്റാ​ൻ​ലി സ​ണ്ണി, ബി​ആ​ർ​സി ട്രെ​യി​ന​ർ കെ.​കെ. ഷി​ന്‍റു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ സി. ​ജ​യ​മോ​ൾ, സു​നി​ൽ അ​ല​ക്സാ​ണ്ട​ർ, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, വി​ജ​യ​കു​മാ​ർ, സോ​ണി​യ ബാ​ബു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 187 അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു.

ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ

അ​ടി​മാ​ലി: കോ​ത​മം​ഗ​ലം ചെ​റി​യ​പ​ള്ളി​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ 337ാം ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ള്ളി​വാ​സ​ലി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന ര​ഥം മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മോ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ദാ​ശ ചെ​യ്തു.
തീ​ർ​ഥ​യാ​ത്രാ സം​ഘം പ്ര​സി​ഡ​ന്‍റ് ഫാ. ​ഐ​സ​ക്ക് ഏ​ബ്ര​ഹാം മേ​നോ​ത്തു​മാ​ലി​ൽ കോ​റെ​പ്പി​സ്കോ​പ്പ, സെ​ക്ര​ട്ട​റി ഫാ. ​പി.​വി. റെ​ജി പാ​ല​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.