സാ​ക്ഷ​ര​രാ​കാ​ൻ ഒ​രു​ങ്ങു​ന്ന​ത് 2000 പേ​ർ
Friday, September 30, 2022 11:08 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന ന്യൂ ​ഇ​ന്ത്യ ലി​റ്റ​റ​സി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി കാ​ന്ത​ല്ലൂ​ർ, മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നാ​യി
മ​ല​യാ​ള​ത്തി​ൽ സാ​ക്ഷ​ര​രാ​കാ​ൻ 2000 പേ​ർ. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
ജി​ല്ല​യി​ൽ 5000 പേ​രെ സാ​ക്ഷ​ര​രാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് ന്യൂ ​ഇ​ന്ത്യ ലി​റ്റ​റ​സി പ്രോ​ഗ്രാം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം പ്ര​സി​ഡ​ന്‍റ് ഉ​ഷ ഹെ​ൻ​ട്രി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. അ​ബ്ദു​ൾ​ക​രീം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.