കട്ടപ്പന: ദീപികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ സുവർണജൂബിലി ആഘോഷ സമാപനവും എക്സലൻസ് അവാർഡ് സമർപ്പണവും ഇന്നു നടക്കും. രാവിലെ 10ന് കട്ടപ്പന സെന്റ് ജോർജ് പാരീഷ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കും. കോതമംഗലം ബിഷപ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ, കാഞ്ഞിരപ്പള്ളി ബിഷപ് എമരിറ്റസ് മാർ മാത്യു അറയ്ക്കൽ, പി.ജെ. ജോസഫ് എംഎൽഎ, ഇടുക്കി പോലീസ് ചീഫ് വി.യു. കുര്യാക്കോസ്, ഖത്തർ ട്രൈയൂണ്‍ എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ ജീസ് ജോസഫ് എന്നിവരെ പ്രത്യേകമായി ആദരിക്കും.
കട്ടപ്പന എമിഗ്രന്റ് അക്കാദമി മാനേജിംഗ് ഡയറക്ടർ സിനു മുകുന്ദൻ, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറന്പിൽ, സാമൂഹ്യ പ്രവർത്തക റോസക്കുട്ടി ഏബ്രഹാം (ചെറുതോണി), മരിയൻ കോളജ് കുട്ടിക്കാനം, എം.എ. ജോസ്-ജിൻസി ജോസ് മുണ്ടനാനിയിൽ ദന്പതികൾ, മുരിക്കാശേരി മാർ സ്ലീവ കോളജ്, പടമുഖം സ്നേഹ മന്ദിരം ഡയറക്ടർ വി.സി. രാജു, സെന്റ് മാർട്ടിൻ വെഡിംഗ് പ്ലാനേഴ്സ് പ്രൊപ്രൈറ്റർ ജോമറ്റ് ഫ്രാൻസിസ് എന്നിവർ എക്സലൻസ് അവാർഡുകൾ ഏറ്റുവാങ്ങും.
വിവിധ മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും 25 വർഷം പൂർത്തിയാക്കിയ ദീപിക ഏജന്റുമാരെയും ചടങ്ങിൽ ആദരിക്കും.
ദീപിക ചീഫ് എഡിറ്റർ റവ.ഡോ.ജോർജ് കുടിലിൽ സ്വാഗതം ആശംസിക്കും. ഡീൻ കുര്യാക്കോസ് എംപി, കട്ടപ്പന നഗരസഭാ ചെയർ പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാൻ, ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ, കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടം, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, കോട്ടയം അതിരൂപത വികാരി ജനറാൾ മോണ്‍. മൈക്കിൾ വെട്ടിക്കാട്ട്, രാഷ്ട്രദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ.സി.സി. ജോണ്‍, ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ എന്നിവർ പ്രസംഗിക്കും.
അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തും. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ് കന്പനി, എംബേബി ഗ്രൂപ്പ് ഓഫ് കണ്‍സേണ്‍സ്, തൊടുപുഴ സെന്റ് മാർട്ടിൻ വെഡിംഗ് പ്ലാനേഴ്സ് എന്നിവർ സ്പോണ്‍സർമാരാണ്.
സംഘാടക സമിതി ജനറൽ കണ്‍വീനർ ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, ദീപിക ജനറൽ മാനേജർ ( സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റത്തിൽ, ദീപിക ജനറൽ മാനേജർ(മാർക്കറ്റിംഗ്) കെ.സി. തോമസ്, ഡിഎഫ്സി ഇടുക്കി സോൺ കോ-ഓർഡിനേറ്റർ ഫാ. ജിൻസ് കാരയ്ക്കാട്ട് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.