കാ​രു​ണ്യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം 10ാം വ​ർ​ഷ​ത്തി​ലേ​ക്ക്
Sunday, October 2, 2022 10:52 PM IST
നെ​ടു​ങ്ക​ണ്ടം: കാ​രു​ണ്യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തു​ന്ന സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം പ​ത്താം വ​ര്‍​ഷ​ത്തി​ലേ​ക്ക്. തു​ട​ര്‍​ച്ച​യാ​യി 3,288 ദി​വ​സം മു​ട​ക്ക​മി​ല്ലാ​തെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി.

2013 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കി​ത്തു​ട​ങ്ങി​യ​ത്. ഒ​മ്പ​ത് വ​ര്‍​ഷം​കൊ​ണ്ട് ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഭ​ക്ഷ​ണ​മാ​ണ് കാ​രു​ണ്യ ട്ര​സ്റ്റ് ന​ല്‍​കി​യ​ത്.

ആ​ദ്യ​കാ​ല​ത്ത് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കാ​ന്‍റീ​നി​ൽ​നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി ന​ല്‍​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ല്‍​കി​ത്തു​ട​ങ്ങി. പ്ര​ള​യ​കാ​ല​ത്തെ​യും കോ​വി​ഡ് കാ​ല​ത്തെ​യും സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​നാ​യി ആ​ക്രി ച​ല​ഞ്ച് അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

പ​ത്താം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന ഇ​ന്ന​ലെ പാ​യ​സ​മ​ട​ക്ക​മു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

വാ​ര്‍​ഷി​കാ​ഘോ​ഷം കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സേ​നാ​പ​തി വേ​ണു, എം.​എ​സ്. മ​ഹേ​ശ്വ​ര​ന്‍, കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, റെ​ജി ആ​ശാ​രി​ക്ക​ണ്ടം, കെ.​എ​ന്‍. ത​ങ്ക​പ്പ​ന്‍, അ​നി​ല്‍ ക​ട്ടൂ​പ്പാ​റ, ശ്യാ​മ​ള വി​ശ്വ​നാ​ഥ​ന്‍, ജി​റ്റോ ഇ​ലു​പ്പു​ലി​ക്കാ​ട്ട്, വി.​എ. ജോ​സ​ഫ്, പി.​കെ. ഷാ​ജി, ജൂ​ബി ജോ​സ​ഫ്, കെ.​കെ. സ​ലിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ട്ര​സ്റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.