ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്: മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Sunday, October 2, 2022 10:56 PM IST
തൊ​ടു​പു​ഴ: ബൈ​ക്കി​ൽ ക​ഞ്ചാ​വു ക​ട​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്കെ​തി​രെ​യു​ള്ള സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രി​ക്കോ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്യൂ​ക്ക് ബൈ​ക്കി​ൽ ക​ട​ത്തി​യ 45 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
തൊ​ടു​പു​ഴ കു​മ്മം​ക​ല്ല് ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ മാ​ഹി​ൻ സു​ധീ​ർ (19), ഇ​ട​വെ​ട്ടി മ​രു​തു​ങ്ക​ൽ മാ​ഹി​ൻ നൗ​ഷാ​ദ് (22), കു​മ്മം​ക​ല്ല് മ​ണ​ൽ​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് ഹ​സീ​ബ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ട​വെ​ട്ടി, ജാ​രം ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​വി​ച്ച​ൻ മാ​ത്യു, ജ​യ​രാ​ജ്, വി.​ആ​ർ. രാ​ജേ​ഷ്, പി.​എ​സ്. അ​നൂ​പ്, ബാ​ലു ബാ​ബു, അ​നീ​ഷ്ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.