ദി​വ്യം പാ​ലി​യേ​റ്റീ​വി​ന്‍റെ സു​സ്ഥി​തി​ക്ക് ഡി’​ഫ്ര​ഷ് ഫി​ഷ് ഹ​ബ്ബ്, ഹോം ​ഡെ​ലി​വ​റി
Thursday, October 6, 2022 10:48 PM IST
തൊ​ടു​പു​ഴ: വി​ഷ​ര​ഹി​ത ആ​ഹാ​രം ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ദി​വ്യം പാ​ലി​യേ​റ്റീ​വി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നും എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡി ​ഫ്ര​ഷ് എ​ന്ന പേ​രി​ൽ മു​ത​ല​ക്കോ​ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഷ​ര​ഹി​ത സ​മു​ദ്ര, കാ​യ​ൽ, വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ഫി​ഷ് ഹ​ബ്ബ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്ത് വി​ജ​യ​പാ​ത​യി​ൽ മു​ന്നേ​റു​ന്നു. ഫോ​ർ​മാ​ലി​ൻ പോ​ലെ​യു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ത്ത മ​ത്സ്യം ഭ​ക്ഷി​ക്കു​ന്ന​തു​മൂ​ലം ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഗു​രു​ത​ര ഭീ​ഷ​ണി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​ര​ഹി​ത മ​ത്സ്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് മൈ​ല​ക്കൊ​ന്പ് ദി​വ്യം ഫൗ​ണ്ടേ​ഷ​ൻ മ​ത്സ്യ​സ്റ്റാ​ൾ ആ​രം​ഭി​ച്ച​ത്.

ഇ​വി​ടത്തെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി വി​ഷ​ര​ഹി​ത മ​ത്സ്യ​ങ്ങ​ൾ​ക്കൊ​പ്പം മാം​സ​വും മ​റ്റ് ആ​ഹാ​ര വ​സ്തു​ക്ക​ളും വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ന്ന ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​വും ഇ​തോ​ടൊ​പ്പം ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. മു​ത​ല​ക്കോ​ട​ത്തു​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ത്സ്യ ക​ർ​ഷ​ക​രി​ൽ​നി​ന്നു നേ​രി​ട്ടു വാ​ങ്ങു​ന്ന മ​ത്സ്യ​ങ്ങ​ളും മാ​യം ക​ല​രാ​തെ ഡി ​ഫ്ര​ഷി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി​ക്കു​ന്നു. ഹോം ​ഡെ​ലി​വ​റി ഓ​ർ​ഡ​റു​ക​ൾ 9745001612 എ​ന്ന വാ​ട്സ്ആ​പ്പ് ന​ന്പ​റി​ൽ വ്യ​ക്തി​പ​ര​മാ​യ മെ​സേ​ജ് ആ​യോ ഫോ​ണി​ൽ വി​ളി​ച്ചോ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.
ഡി​ഫ്ര​ഷി​ൽ​നി​ന്നും ഹോം ​ഡെ​ലി​വ​റി​യി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം ദി​വ്യം പാ​ലി​യേ​റ്റീ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​രും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​യ പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളു​മാ​യി​ട്ടു​ള്ള ആ​ളു​ക​ളു​ടെ മാ​ന​സി​ക, ശാ​രീ​രി​ക ആ​രോ​ഗ്യ പ​രി​പാ​ല​നം ല​ക്ഷ്യ​മി​ട്ട് കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചു വ​ർ​ഷം മു​ൻ​പ് ആ​രം​ഭി​ച്ച ദി​വ്യം മൊ​ബൈ​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഇ​ന്ന് തൊ​ടു​പു​ഴ - മു​ത​ല​ക്കോ​ടം മേ​ഖ​ല​ക​ളി​ലേ​ക്കു​കൂ​ടി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സു​മ​ന​സു​ക​ളാ​യ ന​ല്ല ആ​ളു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടൊ​പ്പം കു​മാ​ര​മം​ഗ​ലം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഇ​ടു​ക്കി ജി​ല്ലാ പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ്, തൊ​ടു​പു​ഴ - മു​ത​ല​ക്കോ​ടം മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടും​കൂ​ടി​യാ​ണ് ദി​വ്യം പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ദി​വ്യം ഫൗ​ണ്ടേ​ഷ​ന്‍റെ ഭാ​വി സ്വ​പ്ന​ങ്ങ​ളി​ൽ ഒ​ന്ന് തൊ​ടു​പു​ഴ - മു​ത​ല​ക്കോ​ടം മേ​ഖ​ല​യി​ൽ ഒ​രു പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ർ ആ​രം​ഭി​ക്കാ​നും ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കാ​നു​മാ​ണ്. ഈ ​സം​രം​ഭ​ത്തി​ന് സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണം തേ​ടു​ക​യാ​ണ് അ​ധി​കൃ​ത​ർ. ഡ​യ​റ​ക്ട​ർ, ദി​വ്യം ഫൗ​ണ്ടേ​ഷ​ൻ. 09745001619