ലഹരി മാഫിയയുടെ അടിവേരറക്കണം: കത്തോലിക്ക കോണ്ഗ്രസ്
1228304
Friday, October 7, 2022 10:44 PM IST
കട്ടപ്പന: യുവതലമുറയുടെ സർവ നാശത്തിനു കാരണമാകുന്ന ലഹരി വിപണന മാഫിയയെ ഉന്മൂലനം ചെയ്യാൻ നടപടി സ്വീ കരിക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് വെള്ളയാംകുടി യൂണിറ്റ് യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
മയക്കു മരുന്നിന്റെ വലിയ വിപണിയായി സമൂഹം മാറുകയാണ്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം യുവതലമുറയുടെ കാര്യശേഷിതന്നെ നശിപ്പിക്കുകയാണ്. ഈ സാമൂഹ്യ തിന്മയെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടി.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി കാരിയിൽ, രൂപത സമിതി അംഗം ജോസ് തോമസ് ഒഴുകയിൽ, സ്ൈെ പ്രസിഡന്റ് ജോണി കട്ടക്കയം, ട്രഷറർ ടോമി രാമച്ചനാട്ട്,ലിസി കുര്യൻ ഓവേലിൽ, മേരിക്കുട്ടി വാതല്ലൂർ, ജോർജ് മാവുങ്കൽ എന്നിവർ പ്രസംഗിച്ചു.