ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക
Sunday, November 27, 2022 2:34 AM IST
നെ​ടു​ങ്ക​ണ്ടം: സ​മ്മ​റി റി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നും ഡി​സം​ബ​ര്‍ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലും ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ല്‍ സ്‌​പെ​ഷല്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​കാ​ര​ണ​മാ​യ ഒ​ഴി​വാ​ക്ക​ലു​ക​ള്‍ ക​ണ്ടെ​ത്തി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

17 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് പേ​രു ചേ​ര്‍​ക്കു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ​ക​ള്‍ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ സൈ​റ്റി​ലൂ​ടെ​യോ ഹെ​ല്‍​പ് ലൈ​ന്‍ ആ​പ് മു​ഖേ​ന​യോ സ​മ​ര്‍​പ്പി​ക്കാം.
വോ​ട്ട​ര്‍ ഐ​ഡി​യും ആ​ധാ​ര്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും ക്യാ​മ്പു​ക​ളി​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​ടു​മ്പ​ന്‍​ചോ​ല ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു. പ​രാ​തി​ക​ളും അ​ക്ഷേ​പ​ങ്ങ​ളും പ​രി​ഹ​രി​ച്ച് ജ​നു​വ​രി അ​ഞ്ചി​ന് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.