ക​ല്ലാ​ർ സ്കൂ​ളി​ൽ "ഭീ​ക​രാ​ക്ര​മ​ണം'
Wednesday, November 30, 2022 10:09 PM IST
നെ​ടു​ങ്ക​ണ്ടം: അ​രു​ണാ​ച​ല്‍ - ചൈ​നാ ബോ​ര്‍​ഡ​റി​ല്‍ ഇ​ന്ത്യ-​അ​മേ​രി​ക്ക സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ന​ട​ക്കു​ന്ന വേ​ള​യി​ല്‍ ഇ​ങ്ങ് തെ​ക്ക് ക​ല്ലാ​ര്‍ സ്‌​കൂ​ളി​ല്‍ ശ​ത്രു​രാ​ജ്യ​ത്തു​നി​ന്നു​ള്ള ഭീ​ക​രാ​ക്ര​മ​ണം ഫ​യ​ര്‍ ആ​ൻ​ഡ് മൂ​വ്‌​മെ​ന്‍റ് ആ​ക്ഷ​നി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ് എ​ന്‍​സി​സി 33 കെ ​നെ​ടു​ങ്ക​ണ്ടം ബ​റ്റാ​ലി​യ​നി​ലെ കേ​ഡ​റ്റു​ക​ള്‍. ക​ല്ലാ​ര്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്നു​വ​രു​ന്ന ബ​റ്റാ​ലി​യ​ന്‍റെ എ​ട്ടു​ദി​വ​സ​ത്തെ വാ​ര്‍​ഷി​ക ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ന്‍​ഡ​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ബി​ജു ശാ​ന്താ​റാ​മി​ന്‍റെ സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ലാ​യി​രു​ന്നു കേ​ഡ​റ്റു​ക​ളു​ടെ പ്ര​ക​ട​നം.

പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു ക​ട​ല്‍​മാ​ര്‍​ഗം കൊ​ച്ചി​യി​ലെ​ത്തി ഇ​ടു​ക്കി​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ത​യാ​റെ​ടു​ത്ത പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ് ഷേ ​ഇ മു​ഹ​മ്മ​ദ് സം​ഘ​ത്ത​ല​വ​ന്‍ അ​ല്‍ മു​ഷ്താ​ഖ് അ​ലി എ​ന്ന കൊ​ടും ഭീ​ക​ര​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും ഇ​ന്ത്യ​ന്‍ സേ​ന 40 മി​നി​റ്റ് നീ​ണ്ടു​നി​ന്ന മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി പി​ടി​കൂ​ടു​ന്ന കി​ടി​ല​ന്‍ രം​ഗ​ങ്ങ​ളാ​ണ് ക​ല്ലാ​ര്‍ സ്‌​കൂ​ളി​ല്‍ കേ​ഡ​റ്റു​ക​ള്‍ അ​വ​ത​രി​ച്ച​ത്. ഭീ​ക​ര​രാ​യും ക​മാ​ന്‍​ഡോ​ക​ളാ​യും കേ​ഡ​റ്റു​ക​ള്‍ ത​ന്നെ​യാ​ണ് വേ​ഷ​മി​ട്ട​ത്.

രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ബി​ജു ശാ​ന്താ​റാ​മി​നെ കേ​ഡ​റ്റു​ക​ള്‍ ഗാ​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി സ്വീ​ക​രി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ എ​സ്.​എ​സ്. ചീ​മ, ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ എ​ന്‍.​സി. തോ​മ​സു​കു​ട്ടി, സു​ബേ​ദാ​ര്‍ മേ​ജ​ര്‍ അ​വ​താ​ര്‍ സിം​ഗ്, സു​ബേ​ദാ​ര്‍ കേ​ണ​ല്‍ സെ​ല്‍​വം, ഹ​വീ​ല്‍​ദാ​ര്‍ ഗി​രീ​ഷ്, ല​ഫ്റ്റ​ന​ന്‍റു​മാ​രാ​യ റി​ഷാ​ല്‍ റ​ഷീ​ദ്, എം.​കെ. ഹ​സീ​ന, അ​സോ​സി​യേ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​കെ.​സി. ക​രി​യ​പ്പ, ബി​ജു ജേ​ക്ക​ബ്, ഒ.​എ​സ്. ര​ശ്മി തു​ട​ങ്ങി​യ​വ​രാ​ണ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം ബ​റ്റാ​ലി​യ​നു കീ​ഴി​ലെ എ​ട്ട് കോ​ള​ജു​ക​ളി​ല്‍​നി​ന്നും 11 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​മു​ള്ള 395 കേ​ഡ​റ്റു​ക​ളാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക്യാ​മ്പ് ശ​നി​യാ​ഴ്ച സ​മാ​പി​ക്കും.