‘ഇ​ടു​ക്കി കോ​ർ​ണ​ർ’ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, November 30, 2022 10:09 PM IST
മു​രി​ക്കാ​ശേ​രി: പാ​വ​നാ​ത്മാ കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ഇ​ടു​ക്കി കോ​ർ​ണ​ർ റ​ഫ​റ​ൻ​സ് ആ​ർ​ക്കൈ​വ് ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​രി​ത്ര​വി​ഭാ​ഗം 400-ല​ധി​കം ഗ്ര​ന്ഥ​ങ്ങ​ളും ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ സ​ന്പൂ​ർ​ണ ശേ​ഖ​ര​വും ജി​ല്ല​യു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രാ​രേ​ഖ​ക​ൾ, മൂ​ന്നാ​ർ ക​ണ്ണ​ൻ​ദേ​വ​ൻ പാ​ട്ട​ക്ക​രാ​ർ, റെ​യി​ൽ​വേ, റോ​പ്പ് വേ, ​റോ​ഡ് മു​ത​ലാ​യ​വ​യു​ടെ പു​രാ​രേ​ഖ​ക​ൾ, ജി​ല്ല​യി​ലെ വി​വി​ധ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, ഗോ​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ ഒൗ​ഷ​ധ​ച്ചെ​ടി​ക​ളു​ടെ സ​ന്പൂ​ർ​ണ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന റെ​ക്കോ​ർ​ഡു​ക​ൾ, പ്ര​ള​യ​സം​ബ​ന്ധി​യാ​യി​ട്ടു​ള്ള വി​വി​ധ സ്രോ​ത​സു​ക​ൾ, ജി​ല്ല​യി​ലെ കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ, മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ, സ്മ​ര​ണി​ക​ക​ൾ, ഗ​സ​റ്റി​യ​റു​ക​ൾ, മാ​നു​വ​ലു​ക​ൾ, മാ​നു​സ്ക്രി​പ്റ്റു​ക​ൾ, വി​ക​സ​ന രേ​ഖ​ക​ൾ, ലേ​ഖ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി അ​മൂ​ല്യ​രേ​ഖ​ക​ൾ ഇ​ടു​ക്കി കോ​ർ​ണ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വ​കു​പ്പ് മേ​ധാ​വി റ​വ.​ഡോ. ജോ​ബി ജോ​ണി​ന്‍റെ​യും ച​രി​ത്ര​വി​ഭാ​ഗ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ടു​ക്കി കോ​ർ​ണ​റി​നു രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ജി​ല്ലാ സം​ബ​ന്ധ​മാ​യ തു​ട​ർ​പ​ഠ​ന​ങ്ങ​ൾ​ക്കും ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ൽ ഡി​ജി​റ്റ​ൽ ആ​ർ​ക്കൈ​വ് ഉ​ട​ൻ​ത​ന്നെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്ന് വ​കു​പ്പ് മേ​ധാ​വി ഡോ. ​ജോ​ബി ജോ​ണ്‍ അ​റി​യി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ന്നി​ച്ച​ൻ സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജി ജോ​സ​ഫ്, ബി​വോ​ക്ക് വി​ഭാ​ഗം മേ​ധാ​വി ഫാ. ​മാ​ത്യു കു​ഴി​ക​ണ്ടം, ലൈ​ബ്രേ​റി​യ​ൻ പി.​ടി. ജോ​യ്സി, ച​രി​ത്ര​വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ ഡോ. ​കെ.​കെ. സു​നീ​ഷ്, സ​ന്തോ​ഷ്ജോ​ർ​ജ്, ഡോ. ​ജി​ജോ ജ​യ​രാ​ജ്, ലി​നു​മോ​ൾ ആ​ന്‍റ​ണി, മ​രി​യ​റ്റ് ജോ​ർ​ജ്, ബി​ബി​ൻ വ​ർ​ഗീ​സ്, ഹി​സ്റ്റ​റി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ചാ​ക്കോ ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.