സ്റ്റാ​ര്‍​സ് പ​ദ്ധ​തി​പ്ര​കാ​രം നി​ര്‍​മി​ച്ച പ്രീ​പ്രൈ​മ​റി​യു​ടെ ഉ​ദ്ഘാ​ട​നം
Thursday, December 1, 2022 10:31 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്‌​കൂ​ളി​ല്‍ സ്റ്റാ​ര്‍​സ് പ​ദ്ധ​തി​പ്ര​കാ​രം നി​ര്‍​മി​ച്ച പ്രീ​പ്രൈ​മ​റി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. സ​മ​ഗ്ര ശി​ക്ഷാ അ​ഭി​യാ​ന്‍റെ സ്റ്റാ​ര്‍​സ് പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നെ​ടു​ങ്ക​ണ്ടം ബി​ആ​ര്‍​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്രീ​പ്രൈ​മ​റി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. സ്‌​കൂ​ള്‍ എ​സ്എം​സി, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥീ സം​ഘ​ട​ന, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​യി ഏ​ഴ് ല​ക്ഷം രൂ​പ​യും സ​മാ​ഹ​രി​ച്ചു.

വ്യ​ത്യ​സ്തമാ​യ രീ​തി​യി​ലാ​ണ് സ്‌​കൂ​ളി​ല്‍ പ്രീ​പ്രൈ​മ​റി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശാ​സ്ത്ര സാ​ങ്കേ​തി​ക ക​ഴി​വു​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന മ്യൂ​സി​യ​ങ്ങ​ള്‍, കു​ട്ടി​ക​ള്‍​ക്കാ​യി മു​പ്പ​തോ​ളം പ​ഠ​ന ഇ​ട​ങ്ങ​ള്‍, എ​ണ്‍​പ​തി​ല​ധി​കം പ്ര​വ​ര്‍​ത്ത​ന ഇ​ട​ങ്ങ​ള്‍, തീ​യ​റ്റ​ര്‍ സ​മു​ച്ച​യം, പോ​പ്‌​സ് റേ​ഡി​യോ പ​ദ്ധ​തി തു​ട​ങ്ങി​യ​വ ഇ​വ​യി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്രീ​പ്രൈ​മ​റി​ക്കാ​യി നാ​ല് ക്ലാ​സ് റൂ​മു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഭി​ന​യ​ക്ക​ള​രി, ജൈ​വ ഉ​ദ്യാ​നം, വാ​ഹ​ന മ്യൂ​സി​യം തു​ട​ങ്ങി 16 ഇ​ട​ങ്ങ​ള്‍ ഇ​തി​നാ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്രീ​പ്രൈ​മ​റി പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എം.​എം. മ​ണി എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന വി​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ സി​ബി പോ​ള്‍, എം.​എ​സ്. മ​ഹേ​ശ്വ​ര​ന്‍, ബി​ന്ദു സ​ഹ​ദേ​വ​ന്‍, പി.​എ​സ്. ഭാ​നു​കു​മാ​ര്‍, ധ​നേ​ഷ് കു​മാ​ര്‍, എം.​എ​സ്. ദീ​പേ​ഷ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.