ദേ​വി​കു​ളം സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, December 1, 2022 10:31 PM IST
ദേ​വി​കു​ളം: ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ഡ്ജി സി.​ആ​ർ. ര​വി​ച​ന്ദ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദേ​വി​കു​ളം കോ​ർ​ട്ട് കോം​പ്ല​ക്സി​ലാ​ണ് പോ​ക്സോ കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം.
തൊ​ടു​പു​ഴ, ഇ​ടു​ക്കി, ക​ട്ട​പ്പ​ന പോ​ക്സോ കോ​ട​തി​ക​ളി​ൽ​നി​ന്ന് ട്രാ​ൻ​സ്ഫ​റാ​യി വ​രു​ന്ന കേ​സു​ക​ൾ ദേ​വി​കു​ള​ത്തെ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി പ​രി​ഗ​ണി​ക്കും. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്രോ​സി​ക്യൂ​ട്ട​റു​ടെ സേ​വ​നം ഉ​ൾ​പ്പെ​ടെ ഉ​റ​പ്പാ​ക്കി കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ലാ​ക്കും.
ഇ​ന്ന​ലെ അ​ഞ്ച് കേ​സു​ക​ൾ കോ​ട​തി പ​രി​ഗ​ണി​ച്ചു. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് കോ​ട​തി സ​മ​യം. മൂ​ന്നാ​ർ, മ​റ​യൂ​ർ, അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ, ദേ​വി​കു​ളം, ശാ​ന്ത​ന്പാ​റ, രാ​ജാ​ക്കാ​ട് തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പോ​ക്സോ കേ​സു​ക​ൾ ദേ​വി​കു​ള​ത്തെ കോ​ട​തി​യി​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
ദേ​വി​കു​ളം സ​ബ് ജ​ഡ്ജി കെ.​എ. ആ​ന്‍റ​ണി ഷെ​ൽ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വി​കു​ളം മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് എ.​ബി. ആ​ന​ന്ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.