വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ സി​റ്റിം​ഗ് ന​ട​ത്തി
Thursday, December 1, 2022 10:31 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ എ.​അ​ബ്ദു​ൽ ഹ​ക്കിം തൊ​ടു​പു​ഴ​യി​ൽ സി​റ്റിം​ഗ് ന​ട​ത്തി. വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് മ​റു​പ​ടി ന​ൽ​കാ​ത്ത​തും അ​പൂ​ർ​ണ​മാ​യ മ​റു​പ​ടി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ലാ​യും സി​റ്റിം​ഗി​ൽ ല​ഭി​ച്ച​ത്.
മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഹാ​ളി​ൽ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ 10 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു. പ​രാ​തി​ക്കാ​ർ​ക്ക് പു​റ​മേ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​മ്മീ​ഷ​ൻ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. യു​ക്തി​ര​ഹി​ത​മാ​യ മ​റു​പ​ടി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ക​മ്മീ​ഷ​ണ​ർ പ​ര​സ്യ​മാ​യി ശാ​സി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടും പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ന​ൽ​കാ​തി​രു​ന്ന​തും വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ പൂ​ഴ്ത്തി​വ​ച്ച​തു​മാ​യ രേ​ഖ​ക​ൾ ക​മ്മീ​ഷ​ൻ വി​ളി​ച്ച് വ​രു​ത്തി പ​രാ​തി​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കി.
സി​റ്റിം​ഗി​ൽ എ​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ണ​ർ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും എ​ത്താ​ൻ ത​യാ​റാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ചി​ല വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രോ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശം ന​ൽ​കി. മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടെ കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക്കും സി​റ്റിം​ഗി​ൽ ക​മ്മീ​ഷ​ണ​ർ ശി​പാ​ർ​ശ ചെ​യ്തു.