ആ​ശി​ഷ് മി​ക​ച്ച ന​ട​ൻ, അ​ന​ഘ ന​ടി
Thursday, December 1, 2022 10:56 PM IST
മു​ത​ല​ക്കോ​ടം: റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ എ​ച്ച്എ​സ് വി​ഭാ​ഗം മി​ക​ച്ച ന​ട​നാ​യി ക​ട്ട​പ്പ​ന ഓ​സാ​നം ഇ​എം​എ​ച്ച്എ​സ്എ​സി​ലെ ആ​ശി​ഷ് ജി​ജി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത്തി​ൾ​ക്ക​ണ്ണി എ​ന്ന നാ​ട​ക​ത്തി​ലെ മി​സ്റ്റ​ർ കു​ഞ്ഞ​നെ​യാ​ണ് ആ​ശി​ഷ് ഭാ​വ​തീ​വ്ര​ത​യോ​ടെ​യും ത​നി​മ​യോ​ടെ​യും അ​വ​ത​രി​പ്പി​ച്ച​ത്. മ​നു​സ​ക്കാ​യി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഈ ​നാ​ട​കം പ്ലാ​സ്റ്റി​ക് ഉ​പേ​ക്ഷി​ച്ചു പ്ര​കൃ​തി​യി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്.തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സി​ലെ അ​ന​ഘ അ​നി​ലാ​ണ് മി​ക​ച്ച ന​ടി. കോ​വി​ഡ് മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ക്കു​ന്ന വീ​ട​കം എ​ന്ന നാ​ട​ക​ത്തി​ലെ അ​മ്മു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ന​ഘ അ​വ​ത​രി​പ്പി​ച്ച​ത്.
എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച നാ​ട​ക​മാ​യി മാ​ങ്ക​ട​വ് കാ​ർ​മ​ൽ മാ​താ എ​ച്ച്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഇ​ല​ക്കൂ​ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ആ​ർ​ദ്ര​ത​യും മ​യ​ക്കു​മ​രു​ന്നി​നെ അ​തി​ജീ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​യി​രു​ന്നു ഇ​തി​ലെ പ്ര​മേ​യം. ഈ ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക സി​സ്റ്റ​ർ അ​മ​ൽ ഗ്രേ​സ് സി​എം​സി​യാ​ണ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്.
യു​പി വി​ഭാ​ഗ​ത്തി​ൽ ബ​ഷീ​റി​ന്‍റെ മ​ണ്ട​ൻ മു​ത്ത​പ്പ​യെ വേ​ദി​യി​ൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ആ​ദ​ർ​ശ് പ്ര​സാ​ദ് മി​ക​ച്ച ന​ട​നാ​യി. അ​മ​രാ​വ​തി ജി​എ​ച്ച്എ​സ്എ​സി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. നെ​ടു​മ​റ്റം ഗ​വ.​യു​പി​എ​സി​ലെ ആ​ൻ​മേ​രി ടോ​ണി​യാ​ണ് മി​ക​ച്ച ന​ടി. പൂ​ന്പാ​റ്റ മീ​ശ എ​ന്ന നാ​ട​ക​മാ​ണ് ഇ​വ​ർ അ​വ​ത​രി​പ്പി​ച്ച​ത്.