അ​ച്ഛ​ന്‍റെ ഓ​ർ​മ​യി​ൽ ല​ക്ഷ്മി മി​ന്നി
Thursday, December 1, 2022 10:56 PM IST
മു​ത​ല​ക്കോ​ടം: അ​ച്ഛ​ന്‍റെ ഓ​ർ​മ​ക​ളി​ൽ വി​തു​ന്പി​യാ​ണ് ആ​ർ. ല​ക്ഷ്മി യു​പി സം​സ്കൃ​തം ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. വി​ദേ​ശ​ത്തു​ള്ള അ​മ്മ ഭ​വ്യ പ​ക​ർ​ന്നു​ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വേ​ദി​യി​ൽ പാ​ടി​യ ല​ക്ഷ്മി​ക്കു മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ് ല​ഭി​ച്ചു. മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ല​ക്ഷ്മി.
ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു കാ​ൻ​സ​ർ ബാ​ധി​ച്ചു പി​താ​വ് ഉ​പ്പു​ത​റ പ​ര​പ്പ്നെ​ല്ലം​കു​ഴി​യി​ൽ രാ​ജേ​ഷി​ന്‍റെ മ​ര​ണം. ചെ​റു​പ്പം​മു​ത​ൽ സം​ഗീ​ത​ത്തോ​ടു താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്ന ല​ക്ഷ്മി​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യ​ത് ഗാ​യ​ക​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന രാ​ജേ​ഷാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണ​ത്തി​നാ​ണ് ല​ക്ഷ്മി ഇ​ത്ത​വ​ണ ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ​ത്. അ​മ്മ ഭ​വ്യ ഖ​ത്ത​റി​ൽ​നി​ന്നു വാ​ട്സ് ആ​പ്പി​ൽ പ​രി​ശീ​ലി​പ്പി​ച്ച ശ്രാ​വ​ണ ച​ന്ദ്രി​ക എ​ന്ന ഗാ​ന​മാ​ണ് ആ​ല​പി​ച്ച​ത്. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു സം​ഗീ​ത​ത്തി​ൽ മാ​സ്റ്റ​ർ ബി​രു​ദം നേ​ടി​യ ഭ​വ്യ ഖ​ത്ത​റി​ൽ സം​ഗീ​താ​ധ്യാ​പ​ക​യാ​ണ്. കൃ​ഷ്ണ​യാ​ണ് സ​ഹോ​ദ​രി.