സ​ഹ​ചാ​രി പു​ര​സ്കാ​രം പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ്സ് എ​ൻ​സി​സി​ക്ക്
Sunday, December 4, 2022 10:24 PM IST
പാ​റ​ത്തോ​ട് : ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പി​ന്തു​ണ​യ്ക്കു​ന്ന എ​ൻ​എ​സ്എ​സ്, എ​ൻസി​സി, എ​സ്പിസി യൂ​ണി​റ്റു​ക​ളെ ആ​ദ​രി​ക്കാനാ​യി സം​സ്ഥാ​ന സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ സ​ഹ​ചാ​രി അ​വാ​ർ​ഡ് പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ൾ എ​ൻ​സി​സി യൂ​ണി​റ്റി​ന് ല​ഭി​ച്ചു.
ഗ​വ. എ​യ്ഡ​ഡ് പ്രഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ പ​ഠ​ന​ത്തി​ലും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് പു​റ​ത്തും ന​ട​പ്പാ​ക്കു​ന്ന മെ​ഡി​ക്ക​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ലും സ​ഹാ​യം ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ട്ടം റൈ​ഫി​ൽ ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.
പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും പ്ര​ശ്സ​തി പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സി. ഷാ​ജി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.എം. ഷാ​ജി, എ​ൻ​സി​സി ഓ​ഫീ​സ​ർ മ​ധു കെ. ​ജ​യിം​സ്, എ​ൻ​സി​സി കേ​ഡ​റ്റു​മാ​രാ​യ ബെ​ന​ഡി​ക് സ​ജി, സോ​നാ വി. ​സ​നി​ൽ, തെ​രേ​സ മ​ധു എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.
മു​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജു ജോ​മോ​ൻ, തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സാ ജോ​സ് , ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ വി.​ജെ. ബി​നോ​യ്, ജി​ല്ലാ പ്ര​ബേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.