സ​ഹ​ക​ര​ണ മേ​ഖ​ല​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ന്‍ കേ​ന്ദ്ര​സം​ഘം മ​റ​യൂ​രി​ൽ
Tuesday, December 6, 2022 10:27 PM IST
മ​റ​യൂ​ര്‍: കേ​ര​ള​ത്തി​ല്‍ വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് കേ​ര​ള​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ഉ​ത്ത​രേ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള സം​ഘം മ​റ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ലും എ​ത്തി. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ ല​ക്നൗ ആ​സ്ഥാ​ന​മാ​യ ബാ​ങ്കേ​ഴ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ റൂ​റ​ല്‍ ഡ​വ​ല​പ്മെ​ന്‍റ് പ്രി​ന്‍​സി​പ്പ​ൽ​മാ​രും ഡ​യ​റ​ക്ട​റു​മാ​രും ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് മ​റ​യൂ​രി​ലെ​ത്തി​യ​ത്.
മ​റ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍, കാ​ര്‍​ഷി​ക സേ​വ​ന​കേ​ന്ദ്രം, സ്പൈ​സ് ഔ​ട്ട് ലെ​റ്റ്, വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ക​രി​മു​ട്ടി​യി​ലു​ള്ള മി​സ്റ്റി റേ​ഞ്ച് റി​സോ​ര്‍​ട്ട് എ​ന്നി​വ നേ​രി​ല്‍​ക​ണ്ട് പ്ര​വ​ര്‍​ത്ത​ന​രീ​തി റെ​ക്കോ​ഡ് ചെ​യ്തു. ന​ബാ​ര്‍​ഡ് ഇ​ടു​ക്കി ഡി​ഡി​എം അ​ജീ​ഷ് ബാ​ലു, പി​എ​സി​എ​സ് ഡ​വ​ല​പ്മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ന​ന്ദ​വ​ല്ലി, അ​നീ​ഷ്, മ​റ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ജോ​ര്‍​ജ് കു​ഞ്ഞ​പ്പ​ന്‍ എ​ന്നി​വ​ര്‍ കേ​ന്ദ്ര​സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

ഇ​ട​മ​ല​ക്കു​ടി സ്കൂ​ൾ കെ​ട്ടി​ടം:
66 ല​ക്ഷം അ​നു​വ​ദി​ച്ചു

തൊ​ടു​പു​ഴ: ഇ​ട​മ​ല​ക്കു​ടി​യി​ൽ പു​തി​യ സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് കൊ​ച്ചി​ൻ ഷി​പ് യാ​ർ​ഡി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ​നി​ന്നു 66 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. 27 കു​ടി​ക​ളി​ലാ​യി ക​ഴി​യു​ന്ന ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ട​വും പാ​ച​ക​പ്പു​ര​യും മെ​സും അ​നു​വ​ദി​ക്കാ​ൻ 2020ൽ ​കൊ​ച്ചി​ൻ ഷി​പ്യാ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷി​പ്യാ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ ഇ​ട​മ​ല​ക്കു​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.