മി​ക​ച്ച റേ​റ്റിം​ഗു​ള്ള ഹോ​ട്ട​ലു​ക​ളു​ടെ പേ​രു​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
Wednesday, January 25, 2023 11:18 PM IST
axcതൊ​ടു​പു​ഴ: ജി​ല്ല​യി​ലെ മി​ക​ച്ച റേ​റ്റിം​ഗു​ള്ള ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ​യു​ടെ പേ​രു​ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.
വൈ​ബ് മൂ​ന്നാ​ർ റി​സോ​ർ​ട്സ് ആ​ൻ​ഡ് സ്പാ, ​സ്റ്റെ​ർ​ലിം​ഗ് ഹോ​ളി​ഡേ ചി​ന്ന​ക്ക​നാ​ൽ, മു​ത്തൂ​റ്റ് കാ​ർ​ഡ​മം കൗ​ണ്ടി റി​സോ​ർ​ട്ട് കു​മ​ളി, ഫോ​റ​സ്റ്റ് കാ​ൻ​ഡി റി​സോ​ർ​ട്ട് ചെ​ളി​മ​ട, കു​മ​ളി, ക്ല​ബ് മ​ഹീ​ന്ദ്ര ചി​ന്ന​ക്ക​നാ​ൽ, ക്ല​ബ് മ​ഹീ​ന്ദ്ര കു​മ​ളി എ​ന്നി​വ എ​ക്സ​ല​ന്‍റ് വി​ഭാ​ഗ​ത്തി​ലും വെ​ൽ​വെ​റ്റ് കേ​ക്സ് തൊ​ടു​പു​ഴ, ഹോ​ട്ട​ൽ​മൂ​ണ്‍​ലി​റ്റ് റീ​ജ​ൻ​സി തൊ​ടു​പു​ഴ, ദി ​ടോ​ൾ​ട്രീ​സ് ബൈ​സ​ണ്‍​വാ​ലി, ചാ​ണ്ടീ​സ് വി​ൻ​ഡി വു​ഡ്സ് മീ​ൻ​ക​ട്ട്, ചി​ത്തി​ര​പു​രം, പ​റ​ക്കാ​ട്ട് നേ​ച്ച​ർ റി​സോ​ർ​ട്സ് ആ​ന​ച്ചാ​ൽ, സ്പൈ​സ് വി​ല്ലേ​ജ് തേ​ക്ക​ടി, ഗ്രീ​ൻ​ബെ​ർ​ഗ് ഹോ​ളി​ഡേ റി​സോ​ർ​ട്ട് കു​ള​മാ​വ് എ​ന്നി​വ വെ​രി​ഗു​ഡ് വി​ഭാ​ഗ​ത്തി​ലു​മാ​ണ്.
സ്നാ​ക് ബോ​ക്സ് ബേ​ക്ക​റി തൊ​ടു​പു​ഴ, ലാ​ലാ ലാ​ൻ​ഡ് തൊ​ടു​പു​ഴ, ശ്രീ​വി​നാ​യ​ക ഉ​ഡു​പ്പി ഹോ​ട്ട​ൽ തൊ​ടു​പു​ഴ, മ​ല​ബാ​ർ വി​ല്ലേ​ജ് ഫു​ഡ് കോ​ർ​ട്ട് ഷാ​പ്പും​പ​ടി, തൊ​ടു​പു​ഴ, അ​ബാ​ദ് ഗ്രീ​ൻ ഫോ​റ​സ്റ്റ് തേ​ക്ക​ടി എ​ന്നി​വ ഗു​ഡ് വി​ഭാ​ഗ​ത്തി​ലും ഇ​ടം​നേ​ടി.
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​ക്കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടൊ​പ്പം നി​യ​മ ന​ട​പ​ടി​ക​ളും ഇ​വ​ർ​ക്കെ​തി​രേ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.