തൊ​ടു​പു​ഴ-​ചേ​ല​ച്ചു​വ​ട് റൂ​ട്ടി​ൽ പു​തി​യ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ്
Wednesday, February 1, 2023 10:34 PM IST
വ​ണ്ണ​പ്പു​റം: തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ​നി​ന്നു വ​ണ്ണ​പ്പു​റം വ​ഴി ചേ​ല​ച്ചു​വ​ടി​നു കെഎ​സ്ആ​ർ​ടി​സി പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. രാ​വി​ലെ 8.45നു ​തൊ​ടു​പു​ഴ​യി​ൽ​നി​ന്നു ആ​രം​ഭി​ച്ച് 9.40നു ​വ​ണ്ണ​പ്പു​റ​ത്ത് എ​ത്തും. തു​ട​ർ​ന്ന് വെ​ണ്‍​മ​ണി, ക​ഞ്ഞി​ക്കു​ഴി വ​ഴി ചേ​ല​ച്ചു​വ​ട്ടി​ൽ എ​ത്തും. 12.30നു ​തി​രി​കെ തൊ​ടു​പു​ഴ​യി​ൽ എ​ത്തി​യ​ശേ​ഷം ആ​ന​ക്ക​യ​ത്തി​നു സ​ർ​വീ​സ് തു​ട​രും.
എ​ന്നാ​ൽ, ട്രി​പ്പ് ചേ​ല​ച്ചു​വ​ട്ടി​ൽ അ​വ​സാ​നി​പ്പി​ക്കാ​തെ ചെ​റു​തോ​ണി വ​രെ നീ​ട്ടി​യാ​ൽ ഈ ​സ​ർ​വീ​സ് കൂ​ടു​ത​ൽ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ചേ​ല​ച്ചു​വ​ട് എ​ത്തു​ന്ന ബ​സ് മ​ണി​ക്കൂ​റു​ക​ൾ ഇ​വി​ടെ ത​ങ്ങി​യ ശേ​ഷ​മാ​ണു തി​രി​കെ മ​ട​ങ്ങു​ന്ന​ത്. ഈ ​സ​മ​യം ചെ​റു​തോ​ണി വ​രെ സ​ർ​വീ​സ് നീ​ട്ടി​യാ​ൽ വ​രു​മാ​ന വ​ർ​ധ​ന​വും യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​വും ആ​കും.
ക​ട്ട​പ്പ​ന ഭാ​ഗ​ത്തു​നി​ന്നു ഇ​തു​വ​ഴി ന​ട​ത്തി​യി​രു​ന്ന ആ​ന​കെ​ട്ടി സ​ർ​വീ​സും ഗു​രു​വാ​യൂ​ർ സ​ർ​വീ​സും ഇ​പ്പോ​ൾ കെഎ​സ്ആ​ർ​ടി​സി​സി ന​ട​ത്തു​ന്നി​ല്ല. മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന സ​ർ​വീ​സു​ക​ൾ ആ​യി​രു​ന്നു ഇ​ത്. കൂ​ടാ​തെ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ​ക്കും ഈ ​സ​ർ​വീ​സു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്നു. ഈ ​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.
ഇ​തി​നി​ടെ വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റൂ​ട്ടി​ൽ കെ ​എ​സ്ആ​ർ​ടി​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ണ്‍​സ​ഷ​ൻ കാ​ർ​ഡു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത് ഹൈ​റേ​ഞ്ചി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി.
ഇ​പ്പോ​ൾ നി​ശ്ചി​ത ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ൾ​കൂ​ടി സ​ർ​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടി​ൽ ആ​നു​പാ​തി​ക എ​ണ്ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മേ ആ​നു​കൂ​ല്യം ന​ൽ​കാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന് കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഒ​രു മാ​സം യാ​ത്ര ചെ​യ്യു​ന്ന​തി​ന് 130 രൂ​പ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കേ​ണ്ട​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ചേ​ല​ച്ചു​വ​ടു​നി​ന്ന് തൊ​ടു​പു​ഴ വ​രെ 20 രൂ​പ​യാ​ണ് വാ​ങ്ങു​ന്ന​ത്.