മ​ത​തീ​വ്ര​വാ​ദം മു​ള​യി​ലേ നു​ള്ള​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Wednesday, February 1, 2023 10:34 PM IST
ചെ​റു​തോ​ണി: മ​ത​തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ള​യി​ലേ നു​ള്ളാ​ൻ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ക്രൈ​സ്ത​വ​ർ പ​രി​പാ​വ​ന​മാ​യി ക​രു​തു​ന്ന വി​ശു​ദ്ധ ബൈ​ബി​ൾ ക​ത്തി​ച്ചു ദൃ​ശ്യം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച സം​ഭ​വം കേ​ര​ള​ത്തി​ലെ മ​തേ​ത​ര മ​ന​സു​ക​ളെ​യും ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ​യും വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ എ​മ്പാ​ടും ഇ​ത്ത​രം ദു​ഷ്പ്ര​വ​ണ​ത​ക​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.
ഗൗ​ര​വ​ത​ര​മാ​യ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ പ്ര​തി​യു​ടെ മ​നോ​നി​ല​യി​ൽ സം​ശ​യം ഉ​ന്ന​യി​ച്ച് സം​ര​ക്ഷ​ണ​ക​വ​ചം ഒ​രു​ക്കു​ന്ന​വ​ർ അ​നീ​തി​യു​ടെ​യും അ​ക്ര​മ​ത്തി​ന്‍റെ​യും അ​തി​ലു​പ​രി മ​ത​തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും പ​ക്ഷ​ത്താ​ണ് നി​ൽ​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
യോ​ഗ​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ ഇ​ല​ന്തൂ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, ബേ​ബി കൊ​ട​ക​ല്ലി​ൽ, ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​മ്പ​ടം, തോ​മ​സ്, കു​ഞ്ഞ​മ്മ ചെ​റി​യാ​ൻ, ആ​ഗ്ന​സ് ബേ​ബി, അ​ഡ്വ. മാ​ത്യു മ​ലേ​ക്കു​ന്നേ​ൽ, മാ​ത്യൂ​സ് ഐ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.