കെ​എ​സ്ആ​ര്‍​ടി​സി പു​തി​യ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു
Wednesday, February 1, 2023 10:34 PM IST
നെ​ടു​ങ്ക​ണ്ടം: ഗ്രാ​മീ​ണ മേ​ഖ​ല​ക​ളെ കോ​ര്‍​ത്തി​ണ​ക്കി നെ​ടു​ങ്ക​ണ്ടം കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ല്‍​നി​ന്നു പു​തി​യ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലേ​പ്പ​റ​മ്പി​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന്‍, നേ​താ​ക്ക​ളാ​യ ജോ​സ് ഞാ​യ​ര്‍​കു​ളം, പി.​സി. തോ​മ​സ്, ജോ​യി മു​ണ്ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ വ​കു​പ്പു​മ​ന്ത്രി​ക്കു ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണു ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്.
ഉ​ടു​മ്പ​ന്‍​ചോ​ല-​ഇ​ടു​ക്കി താ​ലൂ​ക്കു​ക​ളി​ലെ ഗ്രാ​മീ​ണ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണു ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ഏ​ഴി​ന് നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു ആ​രം​ഭി​ച്ച് മ​ഞ്ഞ​പ്പെ​ട്ടി-​മാ​വ​ടി -കൈ​ലാ​സം-​മു​ള്ള​രി​ക്കു​ടി-​ക​മ്പി​ളി​ക്ക​ണ്ടം-​പ​നം​കു​ട്ടി-​നേ​ര്യ​മം​ഗ​ലം-​കോ​ത​മം​ഗ​ലം വ​ഴി 11നു ​എ​റ​ണ​കു​ള​ത്ത് എ​ത്തും. എ​റ​ണാ​കു​ള​ത്തു​നി​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 1.35നു ​പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി ഏ​ഴി​നു നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തു​ന്ന വി​ധ​മാ​ണ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.