ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍. ക​ർ​ഷ​ക​റാ​ലി തൊ​ടു​പു​ഴ​യി​ൽ
Thursday, February 2, 2023 10:18 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, ബ​ഫ​ർ​ സോ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്തി​ന് തൊ​ടു​പു​ഴ​യി​ൽ ക​ർ​ഷ​ക​റാ​ലി ന​ട​ത്തു​മെ​ന്ന് പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി.​ ജോ​സ​ഫ് എ​ക്സ്എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞുമൂ​ന്നി​നു തെ​നം​കു​ന്ന് ബൈ​പാ​സി​ൽനി​ന്നു ആ​രം​ഭി​ക്കു​ന്ന റാ​ലി ടൗ​ണ്‍​പ​ഴ​യ ബ​സ് സ്റ്റാ​ന്‍റി​ൽ സ​മാ​പി​ക്കും. നാ​ലി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി.​ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ.​ റോ​യി വാ​രി​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
1964-​ലെ​യും 1993 ലെ​യും ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ അ​വ​യെ വേ​ട്ട​യാ​ടാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ബ​ഫ​ർ സോ​ണി​ൽനി​ന്നു ജ​ന​വാ​സ മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. റീ​ബി​ൽ​ഡ് കേ​ര​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണം. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ൻ​ഡോ-​അ​മേ​രി​ക്ക​ൻ വാ​ണി​ജ്യ​ക​രാ​റി​ലും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​രാ​റി​ലും ഏ​ർ​പ്പെ​ട്ടാ​ൽ കാ​ർ​ഷി​ക​മേ​ഖ​ല ത​ക​രും. ഇ​തു സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​ളം​ബ​ര​ജാ​ഥ​യും ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​ റോ​യി വാ​രി​കാ​ട്ട്, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ജെ. ​ജോ​ണ്‍​സ​ണ്‍, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ടി.​ ഫ്രാ​ൻ​സി​സ്, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ.​ ഷം​സു​ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.