കട്ടപ്പന: കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് നാളെ കോടിയേറുമെന്ന് ഇടവക വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുനാളിന് മുന്നോടിയായി കോട്ടയം കാരിസ് ഭവൻ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം നാളെ സമാപിക്കും.നാളെ രാവിലെ 5.30 നും ഒൻപതിനും വിശുദ്ധ കുർബാന, 11.15 ന് ആഘോഷമായ ജൂബിലി കുർബാന - ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ, പൗരോഹിത്യ സന്യസ്ത കുടുംബ ജീവിതത്തിൽ 25, 50 വർഷം പൂർത്തിയാക്കിയവരെ ആദരിക്കും. വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് ഫാ. തോംസൺ കുടപ്പാട്ട് മുഖ്യ കർമികത്വം വഹിക്കും.ഫാ. മാത്യു വട്ടകുന്നേൽ തിരുനാൾ സന്ദേശം നൽകും, 6.30 ന് തിരുനാൾ കോടിയേറ്റ്, കഴുന്നു വിതരണവും സമർപ്പിത സംഗമവും.
ആറിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജയിംസ് ഇലഞ്ഞിപ്പള്ളിയിൽ, തുടർന്ന് വിവിധ വാർഡുകളിലേക്ക് തിരുസ്വരൂപ വാഹന പ്രദക്ഷിണം. ഏഴിനു രാവിലെ 6.30 ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജോസ് കൊച്ചുപുത്തൻപുരയിൽ, തിരുസ്വരൂപ വാഹന പ്രദക്ഷിണം.
എട്ടിനു രാവിലെ 6.30 വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചന് ആഘോഷമായ വിശുദ്ധ കുർബാന(മലങ്കര റീത്തിൽ) - ഫാ. അനിൽ ഈപ്പൻ പുത്തൻപറമ്പിൽ, തിരുസ്വരൂപ വാഹന പ്രദക്ഷിണം.ഒൻപതിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജോസ് ഓണാട്ട്, തിരുസ്വരൂപ വാഹന പ്രദക്ഷിണം.
പത്തിനു രാവിലെ 6.30നു വിശുദ്ധ കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം 5.30 ന് മരിച്ചവർക്കുവേണ്ടിയുള്ള ആഘോഷമായ വിശുദ്ധ കുർബാന - ഫാ. വർഗീസ് കാലാക്കൽ. 11നു രാവിലെ 6.30 ന് വിശുദ്ധ കുർബാന, 10ന് രോഗികൾക്കുവേണ്ടിയുള്ള ആഘോഷമായ വിശുദ്ധ കുർബാന - ഫാ. മാത്യു കൊല്ലംപറമ്പിൽ എംഎസ് ടി, വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. സെബാസ്റ്റ്യൻ കിടങ്ങാത്താഴെ, 6.30 ന് ആഘോഷമായ ടൗൺ പ്രദക്ഷിണം, എട്ടിന് ടൗൺ കപ്പേളയിൽ ലദീഞ്ഞ്, പ്രസംഗം - ഫാ. ജോസി സി എം ഐ, രാത്രി ഒൻപതിന് ആകാശവിസ്മയം.
12ന് രാവിലെ ഏിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. മനു കിളികൊത്തിപ്പാറ, ഒൻപതിന് ആഘോഷമായ റാസ കുർബാന - ഫാ. നോബിൾ പൊടിമറ്റം മുഖ്യകർമികത്യം വഹിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കഴുന്ന് പ്രദക്ഷിണം - വിവിധ വാർഡുകളിൽ നിന്ന് ആരംഭിച്ച പള്ളിയിൽ സമാപിക്കും, 4.30 ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ, തിരുനാൾ പ്രദക്ഷിണം, 7.45ന്സമാപനാശീർവാദം, വാദ്യമേളങ്ങൾ, തിരുനാൾ കൊടിയിറക്ക്, രാത്രി എട്ടിന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം - വേനലവധി.