കാ​ട്ടാ​ന​പ്പേ​ടി​യി​ൽ ആ​ദി​വാ​സി​ക്കു​ടി​ക​ൾ
Monday, February 6, 2023 10:42 PM IST
രാ​ജ​കു​മാ​രി: കാ​ട്ടാ​ന​പ്പേ​ടി​യി​ൽ സ്കൂ​ളി​ൽ പോ​കാ​നാ​കാ​തെ ഇ​ടു​ക്കി കോ​ഴി​പ്പ​ന്ന​ക്കു​ടി​യി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ൾ. മു​ന്പു കു​ട്ടി​ക​ളെ പ​ന്നി​യാ​ർ എ​സ്റ്റേ​റ്റു വ​രെ സു​ര​ക്ഷി​ത​രാ​യി എ​ത്തി​ച്ചി​രു​ന്ന​തു വ​നം​വ​കു​പ്പ് വാ​ച്ച​റാ​യി​രു​ന്ന ശ​ക്തി​വേ​ലാ​യി​രു​ന്നു.
ഇ​ദ്ദേ​ഹ​ത്തെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കു​ടി​യി​ലെ കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കാ​ൻ ഭ​യ​ക്കു​ക​യാ​ണ്.
രാ​വി​ലെ കു​ട്ടി​ക​ൾ ഇ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ശ​ക്തി​വേ​ൽ സ്കൂ​ട്ട​റു​മാ​യി മു​ന്നേ പോ​കു​മാ​യി​രു​ന്നു.
വ​ഴി​യ​രി​കി​ലോ മ​റ്റോ കാ​ട്ടാ​ന നി​ൽ​പ്പു​ണ്ടെ​ങ്കി​ൽ ഇ​വ​യെ തു​ര​ത്തി​യോ​ടി​ക്കും. പി​ന്നീ​ട് കു​ടി​യി​ലേ​ക്കു വി​ളി​ച്ച​റി​യി​ക്കു​ന്പോ​ഴാ​ണു കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കാ​നാ​യി എ​ത്തു​ക.
കു​ട്ടി​ക​ൾ പ​ന്നി​യാ​ർ എ​സ്റ്റേ​റ്റി​ലെ​ത്തി വാ​ഹ​ന​ത്തി​ൽ ക​യ​റി പോ​കു​ന്ന​തു​വ​രെ ശ​ക്തി​വേ​ൽ കാ​ട്ടാ​ന​ക​ൾ റോ​ഡി​ലെ​ത്താ​തെ കാ​വ​ൽ നി​ൽ​ക്കു​മാ​യി​രു​ന്നു. ഇ​താ​യി​രു​ന്നു പ​തി​വ്.
ശ​ക്തി​വേ​ൽ ഇ​ല്ലാ​താ​യ​തോ​ടെ കു​ട്ടി​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​നും ന​ഷ്ട​മാ​യി.