വി​ശ്വാ​സ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ജ്ഞാ​നം അ​നി​വാ​ര്യം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Monday, February 6, 2023 10:45 PM IST
വാ​ഴ​ക്കു​ളം: വി​ശ്വാ​സ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ സാ​ങ്കേ​തി​ക ജ്ഞാ​നം കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നു കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ എ ​ഗ്രേ​ഡ് ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
വി​ശ്വാ​സം മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്താ​ൻ സ​ഹാ​യി​ക്കും. രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലെ മൂ​ല്യ​ശോ​ഷ​ണം സ​മൂ​ഹ​ത്തി​നു വ​ലി​യ വി​പ​ത്താ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.
യോ​ഗ​ത്തി​ൽ കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ നെ​ടു​ന്പു​റം, മു​ൻ മാ​നേ​ജ​ർ ഫാ. ​ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. രാ​ജ​ൻ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, അ​ഡ്വ. കെ.​ടി. തോ​മ​സ്, മു​ൻ എം​എ​ൽ​എ ജോ​ണി നെ​ല്ലൂ​ർ, ലൂ​ക്കാ​ച്ച​ൻ ഓ​ലി​ക്ക​ൽ, കെ.​ടി. മാ​ത്യു കൊ​ച്ചു​മു​ട്ടം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, ഡോ. ​സി.​കെ. അ​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.