ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍. ക​ർ​ഷ​ക​റാ​ലി 10ന്
Tuesday, February 7, 2023 10:26 PM IST
തൊ​ടു​പു​ഴ: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 10നു ​ക​ർ​ഷ​ക​റാ​ലി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ഡ്വ. റോ​യി വാ​രി​കാ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തെ​നം​കു​ന്ന് ബൈ​പാ​സി​ൽ​നി​ന്നു റാ​ലി ആ​രം​ഭി​ച്ച് ഗാ​ന്ധി സ്ക്വ​യ​റി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ അ​ഡ്വ. പി.​സി. ജോ​സ​ഫ് പ്ര​സം​ഗി​ക്കും. റോ​യി വാ​രി​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ജെ. ജോ​ണ്‍​സ​ണ്‍ സ്വാ​ഗ​ത​വും അ​ഡ്വ. ഷാ​ജി തെ​ങ്ങും​പി​ള്ളി​ൽ ന​ന്ദി​യും പ​റ​യും.
സം​സ്ഥാ​ന ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കാ​യി സ​ർ​ക്കാ​ർ മെ​ച്ച​പ്പെ​ട്ട പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​തെ​ന്നും രാ​ജ്യ​ത്ത് എ​ൽ​ഐ​സി പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ അ​ദാ​നി​യെ​പ്പോ​ലു​ള്ള കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ വ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ദ്രോ​ഹ​മാ​ണു ന​ട​ത്തി​യ​തെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​ജെ. ജോ​ണ്‍​സ​ണ്‍, അ​ഡ്വ. ഷാ​ജി തെ​ങ്ങും​പി​ള്ളി​ൽ, കെ.​കെ. ഷം​സു​ദീ​ൻ, ജോ​സ് നെ​ല്ലി​ക്കു​ന്നേ​ൽ, ടോ​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.